ഇന്ന് ലോക തൊഴിലാളി ദിനം

തിരുവനന്തപുരം: തൊഴിലിന്‍റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. 20 മണിക്കൂര്‍ വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിതജീവിതത്തില്‍ നിന്ന് കരകയറാന്‍ അവര്‍ സംഘടിച്ചു. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തി.  അവകാശപോരാട്ടത്തിനായി ഒത്തുകൂടിയ തൊഴിലാളികളെ ഭരണകൂടം നേരിട്ടത് തോക്കും ലാത്തിയുമായി. 1886ല്‍ ചിക്കാഗോയിലെ തെരുവീഥികളില്‍ മരിച്ചുവീണ തൊഴിലാളികള്‍ അധ്വാനവര്‍ഗ്ഗത്തിന്‍റെ രക്തസാക്ഷികളായി. എന്നാല്‍ പുത്തന്‍ തൊഴില്‍ സംസ്കാരത്തിലും അധ്വാനവര്‍ഗ്ഗം ചൂഷണത്തിന് ഇരയാകുന്നു. സ്ഥിരംതൊഴിലെന്ന സങ്കല്‍പ്പം ഇല്ലാതാകുന്നു. ന്യായമായ വേതനം ഉറപ്പാക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഒന്നിച്ച് മുന്നോട്ട് എന്ന മുദ്രാവാക്യം ഇപ്പോഴും മുഴങ്ങുന്നു.

Top