തിരുവനന്തപുരം : മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു.സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ ആണ് അറസ്റ്റ് . പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കമറുദ്ദീനെതിരെ നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.തൃക്കരിപ്പൂർ ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്‌റ്റേഷനിൽ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയിരിക്കുന്നത്. സംഭവത്തിൽ 100 ലേറെ വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യ കേസ് എടുത്ത് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടാകുന്നത്. കേസിൽ പൂക്കോയ തങ്ങളെയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
15 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍.
എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരായ ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. അന്വേഷണ സംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു.
നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം ചെയ്യല്‍. ജ്വല്ലറിയുടെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഒമ്ബതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയില്‍ വൈരുധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചതായാണ് വിവരം.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുകളില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഖമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞു.
എംസി ഖമറുദ്ദീന്റേത് ബിസിനസ് തകര്‍ച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് ഖമറുദ്ദീനൊപ്പം യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാല്‍ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കല്ലട്ര മാഹിന്‍ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നല്‍കാനുള്ള നീക്കം നേരത്തെ മുസ്ലീംലീഗ് നടത്തിയിരുന്നു.
എന്നാല്‍ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചിലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തില്‍ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു. നിര്‍ണായക പ്രതിസന്ധിയില്‍ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ് എംസി ഖമറുദ്ദീന്‍.