കേരളത്തിലെ ഈ മാംസം കഴിച്ചാല്‍ മാള്‍ട്ടാപ്പനിയും ക്ഷയരോഗവും ഉറപ്പ് !… മലയാളി കഴിക്കുന്നത് മാരകരോഗങ്ങള്‍ പരത്തുന്ന മാംസം ഞെട്ടിക്കുന്ന കാഴ്​ച്ചകള്‍

തിരുവനന്തപുരം:കേരളത്തിലെ ഈ മാംസം കഴിച്ചാല്‍ മാള്‍ട്ടാപ്പനിയും ക്ഷയരോഗവും അടക്കം ഗുരുതരമായ രോഗങ്ങള്‍ ഉറപ്പ് . ഒരു പരിശോധനയുമില്ലാതെ അതിര്‍ത്തി കടത്തുന്ന മാടുകളെ വൃത്തിയില്ലാത്ത ഇടങ്ങളില്‍ വച്ച് വെട്ടിയാണ് വില്‍പന നടത്തുന്നത് .ഇവക്കൊക്കെ മാരകമായ രോഗങ്ങള്‍ ഉള്ളതും ഇവയുടെ മാംസം കഴിക്കുന്ന മലയാളികള്‍ മാരക രോഗങ്ങള്‍ക്ക് അടിമകളാവുന്നു.നിയന്ത്രിക്കേണ്ട പരിശോധന നടത്തേണ്ട അധികാരികള്‍ കണ്ണടക്കുന്നു.മാടുകളെ കൊല്ലുന്നതാകട്ടെ അതിക്രൂരമായും. മലയാളി കഴിക്കുന്നത് മാള്‍ട്ടാപ്പനിയും ക്ഷയരോഗവുമടക്കം ഗുരുതര പ്രശ്നങ്ങളുള്ള മാടുകളുടെ മാംസാഹാരം ആണെന്നുള്ളത് നാം അറിയുന്നില്ല.തിരുവനന്തപുരം നഗരസഭയുടെ അറവുശാലയ്ക്ക് രണ്ട് വര്‍ഷം മുന്പ് പൂട്ടുവീണതോടെയാണ് അനധികൃത കശാപ്പ് നഗരത്തില്‍ വ്യാപകമായത് .ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഏഷ്യനെറ്റ് പുറത്തു വിട്ടു.

വാഹനങ്ങളില്‍ കുത്തിനിറച്ച് ഒരു പരിശോധനയുമില്ലാതെ അതിര്‍ത്തി കടത്തുന്ന അറവ് മാടുകള്‍. ഇവയുടെ കശാപ്പിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട് . എന്നാല്‍ ഇവിടെ നടക്കുന്നതെന്തെന്ന് കാണുക. വഴിയരികിലോ പുരയിടങ്ങളിലോ വച്ച് കാലുവാരി നിലത്തടിച്ച് ജീവനോടെ വെട്ടിനുറുക്കുന്ന ക്രൂരത.butcher-at-work-in-the-meat-market
കശാപ്പിന് മുന്‍പ് 24 മണിക്കൂര്‍ വിശ്രമം. പരിശോധന നടത്തി മാടിന്‍റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസുഖങ്ങളോ ഇല്ലെന്ന് മൃഗഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിനുശേഷം സ്റ്റണ്ണിങ് ഗണ്‍ ഉപയോഗിച്ച് നെറ്റിയില്‍ വെടിവെച്ച് മയക്കണം . പിന്നെ കശാപ്പുചെയ്ത് തലകീഴായി തൂക്കി രക്തം ഒഴുക്കി കളയണം. ശേഷം ആന്തരികാവയവങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തി ക്ഷയരോഗമടക്കം ഗുരുതര പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. എന്നാല്‍ ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് വ്യക്തം.
നഗരത്തിന്‍റെ മുക്കിലും മൂലയിലും വരെ അനധികൃത കശാപ്പ്. ഇതിനു കാരണം നഗരസഭയുടെ കീ‍ഴില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാലക്ക് പൂട്ടുവീണതാണ്. മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാതായതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് അറവ്ശാല പൂട്ടിയത്.meat-kerala-report
ഒന്നരക്കോടി ചെലവ‍ഴിച്ച് നിര്‍മിച്ച അറവുശാലയാണ് രണ്ടര വര്‍ഷമായി പൂട്ടിക്കിടക്കിടക്കുന്നത്. 22 കോടി രൂപ ചെലവില്‍ നവീകരണ പദ്ധതി പേപ്പറിലുണ്ടെന്നാണ് മേയറുടെ വിശദീകരണം. അതുവരെ നഗരവാസികള്‍ കഴിക്കുന്നത് ഏതുതരം മാസമെന്ന് പറയും കശാപ്പുകാര്‍ തന്നെ.പരിശോധന നടത്താത്ത മാടുകളുടെ മാംസം പൊതുനിരത്തുകളില്‍ ഒറു മറയുമില്ലാതെ കെട്ടിത്തൂക്കി വില്‍പന നടത്തുന്നതും ആരോഗ്യതതിന് ഹാനികരമെന്ന് മുന്നറിയിപ്പുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top