മുംബൈയില്‍ മാംസ വില്‍പന നിരോധിച്ച നീക്കത്തിന് തിരിച്ചടി; 17ന് മാംസ വില്‍പനയാകാമെന്ന് ഹൈകോടതി

മുംബൈ: മാംസവില്‍പന നിരോധിച്ച മുംബൈ കോര്‍പറേഷന്‍ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. സെപ്റ്റംബര്‍ 17ന് മാംസ വില്‍പ്പന നടത്താമെന്ന് വിധിച്ച ഹൈക്കോടതി. മൃഗങ്ങളെ കശാപ്പുചെയ്യുന്ന കാര്യത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ജൈന മതാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17ന് കശാപ്പും മാംസവില്‍പനയും നിരോധിച്ചുകൊണ്ട് ബ്രിഹണ്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നത്. നാല് ദിവസമാണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.meat-ban_ പിന്നീട് വ്യാപാരികളില്‍നിന്നുള്ള പ്രതിഷേധങ്ങളും മറ്റും കണക്കിലെടുത്ത് മാംസവില്‍പ്പനയുടെ വിലക്ക് സെപ്റ്റംബര്‍ 17ലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. മുംബൈ പോലൊരു മെട്രോ നഗരത്തില്‍ മാംസവില്‍പ്പന വിലക്ക് പോലുള്ളവ പ്രാവര്‍ത്തികമാണോ എന്ന് മുംബൈ ഹൈക്കോടതി കഴിഞ്ഞയാഴ്‌ച്ച തന്നെ സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. മുംബൈയിലെ മാംസവില്‍പ്പന വിലക്കിനെ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിവസേനയും എതിര്‍ത്തിരുന്നു. സര്‍ക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധിക്കാന്‍ പരസ്യമായ ഭീഷണിയുമായി ശിവസേന രംഗത്തെത്തിയിരുന്നു. ജൈനമതക്കാരുടെ മുന്നില്‍വച്ച്‌ മാംസം പാചകം ചെയ്ത് കഴിച്ച്‌ ശിവസേനക്കാര്‍ പ്രകോപനമുണ്ടാക്കുകയും ചെയ്തിരുന്നു. ശിവസേനയുടെ മുഖ പത്രമായ സാമനയില്‍ ജൈനമതക്കാരെ ഭീഷമിപ്പെടുത്തി മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു

Top