മാധ്യമങ്ങൾക്കു വിലക്കുമായി കേന്ദ്ര സർക്കാർ: എൻഡിടിവിയ്ക്കു പുറമേ ന്യൂസ് ടൈം അസമിനും വിലക്ക്: രാജ്യം അടിയന്തരാവസ്ഥയിലേയ്ക്ക് ..!

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനു എതിരെ വിമർശനം ഉന്നയിക്കുന്ന മാധ്യങ്ങൾക്കു ഊരുവിലക്കുമായി കേന്ദ്ര സർക്കാർ രംഗത്ത്. ബിജെപി – കേന്ദ്ര സർക്കാർ വിരുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കെല്ലാം മൂക്കു കയർ ഇടുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബിജെപി സർക്കാർ മാധ്യമ വിലക്കിടുന്നത്. എൻഡിടിവിയ്ക്കു പിന്നാലെ ന്യൂസ് ടൈം അസമിനും വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് രാഷ്ട്രീയ – മാധ്യമ നിരീക്ഷകർ ആശങ്ക രേഖപ്പെടുത്തിയത്. രാജ്യത്തെ 24 മാധ്യമങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഈ മാധ്യമങ്ങൾക്കെതിരെയും വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നും സൂചന ലഭിച്ചിട്ടുണ്ട്
പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അസം വാർത്താ ചാനലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. പരിപാടിയിലൂടെ കുട്ടിയുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും കളങ്കമുണ്ടായെന്നു മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ ചാനലിന് 2013 ഒക്ടോബറിൽ ഷോക്കോസ് നോട്ടിസ് നൽകിയിരുന്നു. തുടർന്ന്, ചാനലിന്റെ വിശദീകരണം കേട്ടതിനു ശേഷമാണ് ഒരു ദിവസത്തെ നിരോധനത്തിന് ശുപാർശ ചെയ്തത്. എന്നാൽ, കേന്ദ്ര സർക്കാരിനെതിരെ ഗുരുതരമായ വാർത്തകളും, ബിജെപി നേതൃത്വത്തിനു കോട്ടമുണ്ടാക്കുന്ന വാർ്ത്തകളുമാണ് ഈ ചാനൽ നിരന്തരം സംപ്രേക്ഷണം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ ഈ ചാനലിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
പത്താൻകോട്ട് സൈനികത്താവളത്തിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണവും തുടർന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് എൻഡിടിവിയുടെ ഹിന്ദി വാർത്താ ചാനലിന് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾക്കിടയിലാണ് മറ്റൊരു വാർത്താ ചാനലിനുകൂടി കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
ബിജെപിയ്ക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ നിരന്തരം വാർത്തകൾ നൽകുന്ന മാധ്യമങ്ങളെയെല്ലാം ബിജെപി സർക്കാർ ഇപ്പോൾ കരിമ്പട്ടിയകിൽപ്പെടുത്തിയിട്ടുണ്ട്. രാജ്യം മാധ്യമ അടിയന്തരാവസ്ഥയിലേയ്ക്കു നീങ്ങുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top