തിരുവനന്തപുരം വിജിലന്‍സ് കോടതിക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

തിരുവനന്തപുരം: വിജിലന്‍സ് കോടതിയില്‍നിന്നു മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. ഇ.പി. ജയരാജനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അതിക്രമം നടന്നത്.ജഡ്ജിയുടെ മുമ്പില്‍ വെച്ചായിരുന്നു അഭിഭാഷകരുടെ അതിക്രമം. പൊലീസ് നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റവും ഇറക്കിവിടലും നടന്നത്. മീഡിയ റൂമിലെ മാധ്യമ സ്ഥാപനങ്ങളുടെ പേരെഴുതിയ ബോര്‍ഡുകളും ഒരു സംഘം അഭിഭാഷകര്‍ തകര്‍ത്തു.

ഇന്ന് രാവിലെ മുതല്‍ തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ കോടതിയില്‍ എത്തിയിരുന്നു. 40 മിനിറ്റോളം കോടതി മുറിയില്‍ തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് ജയരാജനെതിരായ കേസ് പരിഗണനക്കെടുത്തപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. ഇറങ്ങിപ്പോകാന്‍ സമ്മതിക്കാതിരുന്ന മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ബലം പ്രയോഗിച്ച് ഇറക്കി വിട്ടു. അപ്പോഴും കോടതി മുറിയില്‍ തന്നെ തുടര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ഭീഷണികളുണ്ടായി. പിന്നീട് വനിതാ പൊലീസുകാരെത്തിയാണ് ഇവരെ കോടതിമുറിക്കുള്ളില്‍ നിന്നും പുറത്തെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

രാവിലെ മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ഏഴോളം കേസുകള്‍ പരിഗണിച്ച ശേഷമാണ് ജയരാജനെതിരായ പരാതി പരിഗണിച്ചത്. ആരോട് ചോദിച്ചിട്ടാണ് നിങ്ങള്‍ അകത്തുകയറിയതെന്ന് ആക്രോശിച്ചായിരുന്നു കൈയേറ്റം. ഉടന്‍ പുറത്തുപോയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന തരത്തിലായിരുന്നു ഭീഷണി.

 

Top