ഇന്ത്യാവിരുദ്ധ ഉള്ളടക്കം; മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമോ ?ചാനലിന് മുന്നറിയിപ്പ് നോട്ടീസ്

ന്യൂഡല്‍ഹി: ജമാഅത്ത് ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മീഡിയ വണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിക്കുമോ.? ഇന്ത്യാ വിരുദ്ധ ഉളളടക്കത്തിന്റെ പേരില്‍ മീഡിയാ വണ്ണിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ചാനല്‍ മേധാവികള്‍ക്ക് എട്ടു മാസങ്ങള്‍ക്കു മുന്നേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചാനലിന്റെ വിശദീകരണത്തിനു ശേഷം പിന്നീട് നീക്കങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിവരം മീഡിയ വണ്‍ രഹസ്യമായിവച്ചിരിക്കുകയായിരുന്നു. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് ലഭിച്ച വിവരം ചാനല്‍ ഡെപ്യൂട്ടി സിഇഒ സാജിത് നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചതായി നാരദ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ വിശദീകരണത്തിനു ശേഷമുളള നടപടികളെന്താണ് കേന്ദ്രം സ്വീകരിച്ചതെന്ന കാര്യത്തിലും മീഡിയ വണ്ണിന് കാര്യമായ വിവരങ്ങളൊന്നു ലഭിച്ചിട്ടില്ല.  കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നോട്ടിസ് കിട്ടിയ വിവരം രാജിവച്ച് ജീവനക്കാര്‍ വഴിയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മീഡിയാ വണ്ണിന് നോട്ടീസ് അയച്ചതെന്നാണ് വിവരം. ഇന്ത്യാ വിരുദ്ധ ഉളളടക്കം തന്നെയായിരുന്നു ആരോപണം. എന്നാല്‍ ഇന്ത്യാ വിരുദ്ധമായ ഉളളടക്കം എന്ത് എന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നില്ലെന്നാണ് മീഡിയ വണ്‍ പറയുന്നത്.

Top