ബാര്‍ കോഴ: മാണിയുടെ രാജിയും മാരക മാധ്യമ വിചാരണയും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ പുറത്തു കൊണ്ടു വരുന്നതിനും മാണിയെ രാജി വയ്പ്പിക്കുന്നതിലും കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക് ഒരു തരത്തിലും തള്ളിക്കളയാനാവില്ല. എന്നാല്‍, മാണി രാജിവയ്ക്കുന്നതിനു മുന്‍പുള്ള മണിക്കൂറുകളിലെ ചര്‍ച്ചകള്‍ അന്‍പതു വര്‍ഷത്തിന്റെ രാഷ്ട്രീയ ചരിത്രം പേരുന്ന മന്ത്രി കെ.എം മാണിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനു തുല്യമായിരുന്നു.

obi
ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മാണിയുടെ രാജിക്കായി മാധ്യമങ്ങള്‍ മുറവിളി തുടങ്ങിയിരുന്നു. മാണിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായവരുടെ ബൈറ്റുകളും ചര്‍ച്ചകളുമായി കെ.എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ചര്‍ച്ചകള്‍ പാതിവഴിയില്‍ എത്തിയതോടെയാണ് കൈവിട്ടു പോയത്. രാജി ഉടന്‍ എന്നു തിങ്കളാഴ്ച ഉച്ചയോടെ എഴുതിക്കാട്ടിയ ചാനലുകള്‍, ഇടയ്ക്ക് മാണി ഒളിവില്‍ പോയെന്നു വരെ ഫഌഷെഴുതി കാട്ടി. മാധ്യമങ്ങള്‍ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ചര്‍ച്ചയ്ക്കു വരാതിരുന്നതിനെ തുടര്‍ന്നായിരുന്നു മാണി പെരുംകള്ളന്‍ ആട് ആന്റണിയെ പോലെ ഒളിവിലാണെന്ന രീതിയില്‍ പ്രചാരണമുണ്ടായത്.
അഴിമതിക്കേസില്‍ ഹൈക്കോടതി തുടര്‍ അന്വേഷണം മാത്രമാണ് പ്രഖ്യാപിച്ചത്. മാണി കുറ്റക്കാരനാണെന്നു വിധിച്ചിരുന്നില്ല. എന്നാല്‍, കേരളത്തിലെ ചാനല്‍ പുലികളായ റിപ്പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് മാണിയെ തൂക്കാന്‍ വിധിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് കേരളത്തിലെ ചാനല്‍ ക്യാമറകളുടെയും മൈക്കിന്റെയും നിയന്ത്രണം മാണി വിരുദ്ധത ഏറ്റെടുക്കുന്നതാണ് കണ്ടത്. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മൂന്നാം കണ്ണാകണമെന്നാണ് വയ്പ്പ്.
എന്നാല്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചിരുത്തിയ അഭിനവ കേരള ജഡ്ജിമാരുടെ ചോദ്യങ്ങള്‍ ഇതായിരുന്നു – നാണമുണ്ടോ മിസ്റ്റര്‍.. കഴിഞ്ഞ ഒരു വര്‍ഷമായി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നു.. നാണം കെട്ടു നില്‍ക്കാതെ പുറത്തു പൊയ്ക്കൂടെ.. എന്തിനാണ് മാണി ഒളിവില്‍ കഴിയുന്നത്.. ഇങ്ങനെ വിചാരണയുടെ നിര നീണ്ടു നീണ്ടു വന്നു.. ഒടുവില്‍ മാണി ഇപ്പോള്‍ രാജി വയ്ക്കും എന്നെഴുതിക്കാട്ടിയ ചാനലുകളെല്ലാം പ്ലേറ്റ് മാറ്റി.. മാണിയുടെ രാജി നാളെ എന്നെഴുതി. മാണി രാജി വയ്ക്കുമെന്നു ഒരു നേതാവും പോലും പ്രഖ്യാപിക്കാതിരുന്നപ്പോഴായിരുന്നു മാണിയുടെ രാജിക്കുവേണ്ടി നിലവിളി.
ഇതിനിടെ മാണി പോകുന്ന വഴിയിലെല്ലാം ചാനല്‍ സിങ്കങ്ങള്‍ ഒബി വാനുകളുമായി പിന്നാലെ പാഞ്ഞു. രാജിവയ്ക്കും മുന്‍പ് സ്വന്തം വീട്ടിലെത്തി ഭാര്യയെ കാണാനുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം പോലും മന്ത്രിയായതുകൊണ്ടു മാത്രം മാണിക്കു നിക്ഷേധിക്കപ്പെട്ടു. മാണിയുടെ പാലായിലെയും തിരുവനന്തപുരത്തെയും വസതിക്കു മുന്നില്‍ പുലര്‍ച്ചെ വരെ ചാനല്‍ ക്യാമറനകളും റിപ്പോര്‍ട്ടര്‍മാരും തത്സമയ വിവരണങ്ങളുമായി നിരന്നു നിന്നു. ഒടുവില്‍ പ്രതികരണങ്ങ തൊഴിലാളികളുടെ സമ്മര്‍ദത്തിന്റെ ഫലമായി മാണി രാജി വച്ചു. പുതിയ ഇരയെ ലഭിക്കാതിരിക്കുന്ന മാധ്യമങ്ങള്‍ ഒടുവില്‍ കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള പുതിയ അടവു നയം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top