മെഡിക്കല്‍ സാധൂകരണ ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി.ഒത്തുകളിക്ക് ഒപ്പം ഉമ്മൻ ചാണ്ടിയും !.

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനം നിയമസഭ സാധൂകരിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിനെ നിയമസഭയില്‍ പ്രതിപക്ഷം അനുകൂലിച്ചത് തെറ്റാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാശ്രയക്കാരുടെ രക്ഷയ്ക്കായുള്ള സര്‍ക്കാരിന്‍റെ തെറ്റായ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച്‌ ആ പാപഭാരം പ്രതിപക്ഷം കൂടി ഏറ്റെടുത്തു സ്വയം വഞ്ചിതരായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം നിരര്‍ഥകമായെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധീരന്റെ പോസ്റ്റ് :

നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.

എന്നാൽ സർവ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.

കൊള്ളലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സർക്കാർനടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതിൽ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതായി.

സ്വാശ്രയ കൊള്ളക്കാർക്കെതിരെ യൂത്ത് കോൺഗ്രസും യുഡിഎഫ് എംഎൽഎമാരും നടത്തിയ സമരത്തെ ഇതോടെ നിരർത്ഥകമാക്കിയിരിക്കുകയാണ്.

വിദ്യാർഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.

നിയമവിരുദ്ധ കാര്യങ്ങൾക്ക്‌ വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്.

നേരത്തേ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് നലിപാടിനെതിരേ യൂത്ത് കോണ്‍ഗ്രസും വിമര്‍ശനം നടത്തിയിരുന്നു. വിദ്യാഭ്യാസ കൊള്ളയ്ക്കു നിയമസഭ കൂട്ടുനിന്നത് ശരിയായില്ല. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

എതിർത്ത് വി.ടി.ബൽറാം

ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്ത് വി.ടി.ബൽറാം ക്രമപ്രശ്‌നമുന്നയിച്ചു. ബിൽ ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും പച്ചയായ വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതുമാണെന്നു ബൽറാം ആരോപിച്ചു. ഓർഡിനൻസിന്റെ നിയമസാധുതയിൽ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തിൽ ഇത്തമൊരു ബിൽ കൊണ്ടുവരുന്നതു ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നു ബൽറാം പറഞ്ഞു.

ബിൽ നിയമസഭയിൽ പാസാക്കാൻ പ്രതിപക്ഷം കൂട്ടുനിന്നതിനെതിരെ കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാനും രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങൾ സംശയത്തോടെയാണു കാണുന്നതെന്നും പിന്നിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു . സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു .180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി . സർക്കാർ നടപടി നിയമ വിരുദ്ധം . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .കണ്ണൂർ കരുണ ബില്ല് ഓർഡിനൻസ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമെന്ന് ആരോഗ്യമന്ത്രി . നിയമസഭയുടെ അംഗീകാരത്തോടെ ഓർഡിനൻസ് നിയമം ആയി കഴിഞ്ഞു . കോടതി പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു .

കേസ് ഇങ്ങനെ:

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016-17 വർഷം നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ടു പ്രവേശനപരീക്ഷാ കമ്മിഷണർ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, പ്രവേശനം ക്രമവൽക്കരിക്കണമെന്നു വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രാബല്യത്തിലാക്കിയ ഓർഡിനൻസിനു പകരമായാണു ബിൽ പാസാക്കിയത്. ഓർഡിനൻസിലൂടെ ക്രമവൽക്കരിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

മാനേജ്‌മെന്റിന്റേതു തെറ്റായ നടപടിയാണെങ്കിലും വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണു പ്രവേശനം സാധൂകരിക്കുന്നതെന്നു ബിൽ അവതരിപ്പിച്ചു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തെറ്റായ നടപടി സ്വീകരിച്ച മാനേജ്‌മെന്റുകൾ ദയ അർഹിക്കുന്നില്ല. എന്നാൽ വിദ്യാർഥികളുടെ ഭാവിയെ ഓർത്താണ് ഇത്തരമൊരു നിയമനിർമാണം വേണ്ടിവന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു.

Top