ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ രക്ഷപ്പെടുന്നു..!! സംഭവത്തില്‍ പിഴവില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി തിരികെ പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിക്ക് വന്നവര്‍ 17 മിനിറ്റിന് ശേഷം തിരികെ പോയി. രോഗി മരിച്ചതില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. രോഗിയുടെ കൂടെ വന്നവര്‍ പനിയാണെന്ന് മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചത്. വെന്റിലേറ്റര്‍ മവണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്ന മറുപടിയാണ് പി.ആര്‍.ഒ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് എച്ച്1 എന്‍1 സംശയിക്കുന്നതായി ഡിസ്ചാര്‍ജ് നോട്ടില്‍ കുറിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നിപ വാര്‍ഡില്‍ രോഗിക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗി ആംബുലന്‍സില്‍ ഉണ്ടെന്ന വിവരം ബന്ധുക്കള്‍ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

സാധാരണഗതിയില്‍ മെഡിക്കല്‍ കോളജിലക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിന് മുമ്പായി വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാണോയെന്ന് അന്വേഷിക്കാറുണ്ട്. ഇത്തരത്തില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്ന് ഡോക്ടര്‍മാര്‍ കരുതിയെന്നും റിപ്പാര്‍ട്ടില്‍ പറയുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നേഴ്സ് വന്ന് രോഗിയുടെ അവസ്ഥ മോശമാണെന്ന് പറയുമ്പോഴാണ് ആംബുലന്‍സില്‍ രോഗിയുണ്ടെന്ന് വ്യക്തമായത്. ഇതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ രോഗിയുമായി ബന്ധുക്കള്‍ അടുത്ത ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

Top