തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ സജീവമാകുന്ന മീരജാസ്മിന്‍ ഗോസിപ്പുകളുടെ കുടുക്കില്‍. മീരാജാസ്മിനും ഭര്‍ത്താവും വേര്‍പിരിയിലിന്റെ വക്കിലാണെന്നാണ് ഏതാനും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പായി തുടങ്ങിയ ഈ പ്രരണം മംഗളം വാര്‍ത്തയാക്കുകയും ചെയ്തു. ഔദ്യോഗികമായി വിവാഹ മോചനത്തിലേക്ക് നീങ്ങിയില്ലെങ്കിലും ഭര്‍ത്താവുമായി മീരയ്ക്ക് പ്രശ്നങ്ങള്‍ നിലവിലുണ്ട് എന്ന വിധത്തിലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ കാരണമാണ് മീര വീണ്ടും സിനിമയിലേക്ക് തിരിഞ്ഞതെന്നുമാണ് ഗോസിപ്പുകള്‍. അനിലുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിന് ശേഷം പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ചിത്രം അടുത്തിടെയാണ് റിലീസായത്. അതിന് ശേഷം കൊച്ചിയിലാണ് താരം ഉള്ളത്. ദിലീപിന്റെയും കാവ്യാമാധവന്റെയും രണ്ടാം വിവാഹത്തിന് താരം പങ്കെടുത്തിരുന്നു. തിരുവല്ല സ്വദേശിയായ മീരയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം.
അതേസമയം ഇത്തരം വാര്‍ത്തകളോട് മീരയോ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വീണ്ടും സിനിമയിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ഗോസിപ്പ് മാത്രമായും ഈ വാര്‍ത്തകളെ വിലയിരുത്തുന്നുണ്ട്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസ് ദുബായിലാണ് താമസം. തിരുവനന്തപുരം നന്ദാവനം സ്വീറ്റ്ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ് അനില്‍ ജോണ്‍ ടൈറ്റസ്. മദ്രാസ് എ.ഐ.ടിയില്‍നിന്നാണ് അനില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് കഴിഞ്ഞത്. മാട്രിമോണിയല്‍ സൈറ്റ് വഴിയായിരുന്നു മീര വരനെ കണ്ടെത്തിയത്.