ജീവിക്കാനായി ജോലിയില്ല; ജീവിതം വഴി മുട്ടി; ഏറ്റുമാനൂരിൽ നിന്നും കാണാതായ യുവാവ് നാഗമ്പടത്ത് മീനച്ചിലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

കോട്ടയം : വർഷങ്ങളായി ജോലിയില്ലാതെ വരികയും, ജോലി ചെയ്തു ജീവിക്കാൻ ആരോഗ്യമില്ലാതാകുകയും ചെയ്തതോടെ യുവാവ് നാഗമ്പടം പാലത്തിൽ നിന്നും ചാടി ജീവനൊടുക്കി. ഏറ്റുമാനൂരിൽ നിന്നും കാണാതായ യുവാവാണ് നാഗമ്പടം പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ താഴത്തങ്ങാടിയിൽ നിന്നുമാണ് കണ്ടെത്തിയത്.

ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ സന്തോഷ് (41) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം താഴത്തങ്ങാടി ആറ്റിലാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ നാഗമ്പടം പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് യുവാവ് ആറ്റിൽ ചാടിയ വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.

ഇതിന് പിന്നാലെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ജോലി ഇല്ലാതിരുന്നതും ഒപ്പം ആരോഗ്യപ്രശ്നങ്ങളെ തുടർന്നുണ്ടായ മാനോവിഷമത്താലാണ് യുവാവ് ജീവനൊടുക്കിയതെന്ന് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അൻസാരി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

Top