ഏറ്റുമാനൂർ :
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.പേരൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ പേരൂർ ചിറ്റുമാലിയിൽ പ്രമോദ് (45) ആണ് മരിച്ചത്.
പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവിൽ ഇന്നലെ രാത്രി
കുളിക്കാനിറങ്ങിയപ്പോഴയിരുന്നു അപകടം.
പ്രമോദ് സ്ഥിരമായി ഈ ഭാഗത്ത് കുളിക്കാനെത്തുന്നതാണെന്ന് നാട്ടുകാരും, ബന്ധുക്കളും പറഞ്ഞു.
എന്നാൽ ഇന്നലെ കുളിക്കാനിറങ്ങവേ ആഴമേറിയ ഭാഗത്ത് വീണപ്പോൾ ഇല്ലികൾക്കിടയിലേക്ക് പെട്ടു പോകുകയായിരുന്നു എന്ന് കരുതുന്നു.
കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സിൻ്റെ സ്കൂബാ ടീം എത്തി
സമീപത്തുനിന്ന് തന്നെയാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്.
ഏറ്റുമാനൂർ വെട്ടൂർ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.