ദീപാവലി ആഘോഷമാക്കി ദിലീപിന്‍റെ മകള്‍ മീനാക്ഷി; ഗിറ്റാര്‍ വായിച്ചും പൂത്തിരി കത്തിച്ചും കൂട്ടുകാരോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍

ദീപാവലി അടിച്ച് പൊളിച്ചിരിക്കുകയാണ് മകള്‍ മീനാക്ഷിയും ബന്ധുക്കളും. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷിയുടെ ദീപാവലി ആഘോഷം. ഗിറ്റാര്‍ വായിച്ചും പൂത്തിരി കത്തിച്ചുമെല്ലാമാണ് ആഘോഷിക്കുന്നത്. അതേസമയം യൂട്യൂബില്‍ അപ്ലോഡ് ആയ വീഡിയോ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. നേരത്തെ സാരി ഉടുത്ത് കൂട്ടുകാരിയുടെ ഒപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചിരുന്നു. മീനാക്ഷി ദിലീപ് എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് റിമാന്‍ഡില്‍ കഴിയവെയായിരുന്നു മകളുടെ ചിത്രം സോഷ്യല്‍മീഡിയയിലെത്തിയത്. മകള്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മി വിത് അയിഷ എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മീനാക്ഷിയുടെ ദീപാവലി ആഘോഷം എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഓണത്തിന്റെ ദിവസങ്ങളിലെല്ലാം ദിലീപ് ജയിലിലായിരുന്നതിനാല്‍ ആലുവയിലെ നടന്റെ വീട്ടില്‍ ആഘോഷങ്ങളൊന്നും നടന്നിരുന്നില്ല.
https://youtu.be/aopOaSD9Fhc

Top