മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളുടെ മകളായാണ് മീനാക്ഷി ജനിച്ചത്. ജനനം മുതല്‍ തന്നെ സെലിബ്രിറ്റി ഇമേജ് ഈ താരപുത്രിക്ക് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് ഈ താരപുത്രി തീരുമാനിച്ചത്. മകളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍. അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലനാവാറുണ്ട് ദിലീപ്.
മകളുടെ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും കൃത്യമായി അറിയാം. അടുത്തിടെയായിരുന്നു ഈ താരപുത്രി 18ാം പിറന്നാള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. താരങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്കെത്താറുണ്ട്. ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് നടന്നിരുന്നു.
എന്നാല്‍ അനുകൂലമായ ഒരു സൂചനയും ഈ താരപുത്രി നല്‍കിയിരുന്നില്ല. മാത്രമല്ല അഭിനയത്തോടല്ല പഠനത്തോടാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷി. നേരത്തെ ഒരഭിമുഖത്തിനിടയില്‍ ദിലീപ് തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ഗിത്താര്‍ വായനയും പാട്ടുമായി സോഷ്യല്‍മീഡിയയെ ഞെട്ടിച്ച മീനാക്ഷി ഇത്തവണ ദിലീപിന്റെ ഡയലോഗുമായാണ് എത്തിയത്. കല്യാണരാമനിലെയും മൈ ബോസ്സിലെയുമൊക്കെ ഡയലോഗുകള്‍ ഒരുമിച്ച് ചേര്‍ത്ത ഡബ്‌സ്മാഷ് വീഡിയോയുമായാണ് മീനാക്ഷി എത്തിയത്. ഒപ്പം നാദിര്‍ഷയുടെ മകളായ ഐഷയും ഉണ്ട്.
https://youtu.be/KnRAraOMM2k
Tags: meenakshi dillep