ഫുട്ബാള്‍ മത്സരത്തില്‍ കളിക്കാരെ നിയന്ത്രിക്കേണ്ട കടമയാണ് റഫറിമാര്‍ക്കുള്ളത്. എന്നാല്‍ റഫറിമാര്‍ കാരണം കളിക്കാരുടെയും കാണികളുടെയും നിയന്ത്രണം പോയാലോ? ഇത്തരം ഒരനുഭവമാണ് ബ്രസീലിലെ സാവോ പോളോയില്‍ നടന്ന ഡിസയറും സ്‌പോര്‍ട്ടിങ്ങുമായുള്ള മത്സരത്തില്‍ ഉണ്ടായത്. ലൈന്‍സ് വുമണായെത്തിയ മോഡലാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം.
ഡെനിസ് ബ്യൂണോ എന്ന മോഡലാണ് ഈ മത്സരത്തിന് ലൈന്‍സ് വുമണായെത്തിയത്. ഇവര്‍ കളിക്കാരുടെയും കാണികളുടെയും ഹൃദയമിടിപ്പ് കൂട്ടി. അടിവസ്ത്രം ധരിക്കാതെ ഇറുകിയ ടിഷര്‍ട്ട് മാത്രം ധരിച്ചെത്തിയ ലൈന്‍സ്‌വുമണില്‍നിന്ന് കണ്ണെടുക്കാനാവാതെ കളിക്കാര്‍ പലപ്പോഴും കളിമറന്നു.
ഇടയ്ക്ക് കുപ്പിയില്‍നിന്ന് വെള്ളം കുടിച്ച ഡെനിസ്, വെള്ളം തന്റെ ടിഷര്‍ട്ടിലേക്ക് ഒഴിച്ചതോടെ, കാണികളുടെയും കളിക്കാരുടെയും സമനില തെറ്റി. മത്സരത്തിന് മുമ്പ് ഇരുടീമുകളിലെയും കളിക്കാര്‍ക്കൊപ്പം ഡെനിസ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. പല കളിക്കാര്‍ക്കും അവരില്‍നിന്ന് കണ്ണെടുക്കാനായില്ലെന്ന് മാത്രം.
കളിയുടെ വേഗത്തിനൊപ്പം മൈതാന മധ്യം വരെ ഓടിയും കൃത്യമായി നിയമങ്ങള്‍ പാലിച്ചും കളി നിയന്ത്രിക്കുന്നതില്‍ ഡെനിസ് മികച്ചുനിന്നു. മുട്ടറ്റമെത്തുന്ന മഞ്ഞ ഫുട്‌ബോള്‍ സോക്‌സും ഇറുകിയ ട്രൗസറും അവരെ കൂടുതല്‍ മനോഹരിയാക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ 35,000ത്തോളം പേര്‍ പ്ിന്തുടരുന്ന ഡെനിസിന് ഫുട്‌ബോള്‍ മത്സരം കഴിഞ്ഞതോടെ ആരാധകര്‍ ഗണ്യമായി വര്‍ധിച്ചെന്നാണ് സൂചന.