സംസ്ഥാന വ്യവസായ വകുപ്പിന്റെ ബി 2 ബി മീറ്റ് വരുന്നു; ഉദ്ഘാടനം ഫെബ്രുവരിയില്‍

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് അടുത്ത ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് സംഗമത്തില്‍ 200ലേറെ സംരംഭകര്‍ പങ്കെടുക്കും. സംഗമത്തില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ള ചെറുകിട, ഇടത്തരം സംരംഭകരുടെ രജിസ്‌ട്രേഷന്‍ സമാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി നാലു മുതല്‍ ആറു വരെ നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മീറ്റില്‍ വ്യാപാരികളും കയറ്റുമതി സ്ഥാപന പ്രതിനിധികളും പങ്കെടുക്കും.

Top