ന്യുഡല്‍ഹി :ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉരുപ്പടികളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനും വിദേശ രാജ്യങ്ങളിലെ സര്‍ക്കാരിനും കൊടുക്കേണ്ട ടാക്സ് വെട്ടിപ്പിനായി സെലിബ്രിറ്റി ഷോകളും -ഹാസ്യ ഷോകളും നടത്തുന്നതെനന്‍ കേന്ദ്ര സര്‍ക്കാരിനു പരാതി. വന്‍ ബിസിനസ് സ്ഥാപങ്ങളും -ചാരിറ്റി ഷോകള്‍ എന്നു പറഞ്ഞ ചില കടലാസു സംഘടനകളും നടത്തുന്ന മെഗാ ഷോകളുടേയും സിനിമകളുടേയും ഗാനമേളകളുടേയും മറവില്‍ വന്‍ ടാക്സ് വെട്ടിപ്പാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സര്‍ക്കാരില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിരിക്കുന്നുരിക്കുന്നു .വിദേശ രാജ്യങ്ങളിലേക്ക് ചെറുകിട വന്‍കിട ബിസിനസും ഇമ്പോര്‍ട്ട് – എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളും ഇത്തരം ഷോകളിലൂടെ ഈ സര്‍ക്കാരുകള്‍ക്ക് നികുതി കൊടുക്കാതെ വെട്ടിപ്പ് നടത്തുന്നതിനുള്ള ശ്രമമാണ് നടത്തുന്നത് .അടുത്തയിടെ അയര്‍ലണ്ടിലും യു.കെയിലും മറ്റു വിദേശ രാജ്യങ്ങളിലും മെഗാഷോകള്‍ സംഘടിപ്പിച്ചിരുന്നു.ചാരിറ്റി സംഘടന എന്ന ലേബലില്‍ വന്‍ തട്ടിപ്പാണ് നടത്തുന്നതെന്നും ആരോപണം ഉണ്ട്.
അടുത്തതായി അയര്‍ലണ്ടിലേക്ക് ബിസിനസുകാര്‍ കൊണ്ടുവരുന്ന ഷോക്കു പിന്നിലും ഐറീഷ് സര്‍ക്കാരിനും ഇന്ത്യാ ഗവണ്‍മെന്റിനും കൊടുക്കേണ്ട നികുതി പണം വെട്ടിക്കാനായുള്ള ഷോയാണെന്നും ഇത്തരം തട്ടിപ്പ് പരിപാടികള്‍ക്ക് അനുമതി കൊടുക്കരുതെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഇത്തരം ഷോകള്‍ കൊണ്ടുവരുന്നവരുടെ ക്രഡിബിലിറ്റി നിരീഷിക്കാനും ഇവര്‍ സര്‍ക്കരിലേക്ക് കൊടുക്കുന്ന നികുതിയില്‍ ഇത്തരം ഷോകള്‍ നടത്തുന്ന പരിപാടികളുടെ ചിലവില്‍ എഴുതിമാറ്റാനും ശ്രമം ഉണ്ടെന്നും വിലയിരുത്തുന്നു.ചില മത -ചാരിറ്റി ലേബല്‍ ഉള്ള സ്ഥാപങ്ങള്‍ ഇന്ത്യയില്‍ നിന്നും പുസ്തകം അടിച്ചിറക്കി അതിലൂടെ വന്‍ വിദേശ മണി ഇന്ത്യയിലേക്ക് നികുതികൊടുക്കാതെ എത്തിക്കുന്നു എന്നും ഹെറാള്‍ഡ് ന്യുസിനും വിവരം ലഭിച്ചിട്ടുണ്ട് .മറ്റൊരു വന്‍ തട്ടിപ്പ് നടക്കുന്നത് നേഴ്സിങ് റിക്ക്രൂട്ടിങ് സ്ഥാപങ്ങളുടെ മറവിലാണ് .ഇവരുടെ ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും സൂചനയുണ്ട്.പുറത്തു വരുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളെ കബളിപ്പിക്കുന്ന ഒരുപാട് വിവരങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മറവില്‍ ഉണ്ട്.അതിനാല്‍ മെഗാ ഷോയുടേയും മ്യുസിക് -സിനിമാ ഷോകളുടേയും മറവില്‍ നടക്കുന്ന വിദേശ പണ തട്ടിപ്പിന് എതിരെ അന്യോഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഭാരത സര്‍ക്കാരിനെ ഉടന്‍ സമീപിക്കും .