ചന്ദനമഴയിലെ മേഘ്‌ന വിവാഹിതയാകുന്നു; ഡിംപിള്‍ റോസിന്റെ സഹോദരനാണു ഡോണ്‍ ടോണിയാണ് വരന്‍: ചിത്രങ്ങള്‍ കാണാം

കൊച്ചി: മിനി സ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഏഷ്യനെറ്റിലെ സീരിയല്‍ താരം മേഘ്‌ന വിന്‍സെന്റും വിവാഹിതയാകുന്നു. തൃശൂര്‍ സ്വദേശയായ ഡോണ്‍ ടോണിയുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്ന വിവരം മേഘ്‌ന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കല്യാണം അടുത്തവര്‍ഷം നടത്താനാണു തീരുമാനം. എന്നാല്‍, തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ഇവരുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങുകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസമാണു വിവാഹ നിശ്ചയം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനാണു ഡോണ്‍ ടോണി. കാസനോവ എന്നാ മോഹന്‍ലാല്‍ ചിത്രത്തില്‍ ഡിംപിള്‍ റോസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡ്രീം ക്രിയേഷന്‍ എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോണ്‍ ടോണി.

ഇടക്കൊച്ചി സ്വദേശിയാണ് മേഘ്‌ന. അച്ഛന്‍ വിന്‍സന്റ് ഗള്‍ഫിലാണ്. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രചാരണത്തിന് മേഘ്‌ന എത്തിയതു വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലിനു വേണ്ടിയായിരുന്നു മേഘ്‌ന പ്രചാരണത്തിന് എത്തിയത്.

Top