രാജകീയ വിവാഹത്തിന്റെ ത്രില്ലില്‍ നിന്നും അമ്മ പഴയ ജീവിതത്തിലേക്ക്: പെറ്റ് ഡോഗുമായി സവാരിക്കിറങ്ങി മേഗന്റെ അമ്മ

കഴിഞ്ഞ   ആഴ്ച ഈ സമയങ്ങളില്‍ ലോകത്തിന്റെ മുഴൂവന്‍ കണ്ണുകളും ഈ അമ്മയില്‍ ഉടക്കിയിരുന്നു. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മകളിലൂടെ ഒരമ്മ മാറുക എന്നത് അഭിമാനനിമിഷമാണ്. സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന പ്രിന്‍സ് ഹാരിയുടെയും വധു മേഗന്‍ മാര്‍ക്കലിന്റെയും വിവാഹത്തില്‍ കണ്ണുനിറഞ്ഞു നിന്ന ഒരമ്മ, ഡോറിയ റാഗ്‌ലാന്‍ഡ്- വധു മേഗന്‍ മാര്‍ക്കലിന്റെ അമ്മ.mehan2രാജകീയ വിവാഹത്തിന് മകളെ വേദിയിലേക്ക് എത്തിച്ചത് അമ്മ ഡോറിയ റാാന്‍ഡ് ആയിരുന്നു. വിവാഹരാവുകളും അഭിമാനനിമിഷങ്ങളും കടന്ന് ഡോറിയ സാധാരണ ജീവിതത്തിലേക്ക് തന്നെ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തി. ലോസ് ഏഞ്ചല്‍സില്‍ പെറ്റ് ഡോഗുമായി സിംപിളായി സവാരിക്കിറങ്ങിയേക്കുന്ന ചിത്രങ്ങള്‍ തരംഗമാകുകയാണ്.megan1
തലയില്‍ സ്‌കാര്‍ഫ് കെട്ടി, സണ്‍ ഗ്ലാസുകള്‍ വെച്ച്, റെഡ്- ഗ്രേ ഔട്ട്ഫിറ്റില്‍ സിംപിളായാണ് ഡോറിയ ക്യാമറയില്‍ കുടുങ്ങിയത്.

Top