സിനിമാ മേഖലയില്‍ രണ്ട് മതത്തിലുള്ള താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷം ഇരട്ടിയാകുന്നു. രണ്ട് മതവിഭാഗത്തിന്റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവാഹിതരാകുന്നത് കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടാകുന്നു. അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാഹം അങ്ങനെ നടന്നതാണ്. നടി മേഘ്‌ന രാജിനും രണ്ട് വിവാഹം ആണ് നടക്കുന്നത്. ഏപ്രില്‍ 29 ന് മേഘ്മയും സര്‍ജ്ജയും തമ്മിലുള്ള ആദ്യ വിവാഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നിരുന്നു. മേഘ്‌നയുടെ അമ്മ ക്രിസ്ത്യാനിയയതിനാലാണ് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹം നടന്നത്. എന്നാല്‍ ഇന്ന് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനാണ് ആരാധകര്‍ സാക്ഷിയായത്. നിരവധി ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ബെംഗലൂര് പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് ‘രണ്ടാം വിവാഹത്തിന്റെ’ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ആട്ടഗര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ മൊട്ടിട്ട സൗഹൃദം പ്രണയത്തിലൂടെ വിവാഹത്തിലെത്തുകയായിരുന്നു. കന്നടക്കാരിയായ മേഘ്‌ന രാജ് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി.
മേഘ്‌ന രണ്ടാമതും വിവാഹിതയായി; ഇത്തവണ ഹിന്ദു ആചാരപ്രകാരം
Tags: megna raj