ന്യൂയോര്‍ക്ക്: ശതകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനേക്കാളും അത്ഭുതം അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസിലെ ഫസ്റ്റ് ലേഡി ആയതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ ജനിച്ച് വളര്‍ന്ന മെലാനിയ അമേരിക്കയുടെ പരമോന്നത സ്ഥാനത്തെത്തിയത് ഒരു സിനിമാക്കഥയെ വെല്ലുന്ന സസ്‌പെന്‍സോടെയാണ്.കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയില്‍ കാര്‍ പാര്‍ട്‌സ് സെയില്‍സ്മാനായ വിക്ടറായിരുന്നു മെലാനിയയുടെ പിതാവ്. അമ്മയായ അമലിജയ്ക്ക് വസ്ത്രനിര്‍മ്മാണ കമ്പനിയിലായിരുന്നു ജോലി. അതിലൂടെയാണ് മകള്‍ മോഡലിങ് രംഗത്തെത്തിയത്. തയ്യല്‍ പണി ചെയ്ത സ്ലോവാനിയന്‍ പെണ്‍കുട്ടിയായ മെലാനിയ വൈറ്റ് ഹൗസില്‍ ഫസ്റ്റ് ലേഡി ആയ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.
പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ ജനിച്ചിട്ടും ആഡംബര പൂര്‍ണമായ ഒരു ജീവിതം സ്വപ്നം കണ്ട് കൊണ്ടായിരുന്നു മെലാനിയ ക്‌നാവ്‌സ് എന്ന പെണ്‍കുട്ടി വളര്‍ന്നിരുന്നത്. യൂഗോസ്ലാവ് സ്വേച്ഛാധിപതിയായിരുന്ന മാര്‍ഷല്‍ ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവ അംഗമായിരുന്നു വിക്ടര്‍.ഇന്ന് സ്ലോവേനിയയുടെ ഭാഗമായ വ്യവസായ പട്ടണമായ സെവ്‌നികയിലായിരുന്നു മെലാനിയ തന്റെ ബാല്യകാലം ചെലവഴിച്ചിരുന്നത്. വളര്‍ച്ചക്കിടെ മെലാനിയ അച്ഛനമ്മമാരോടൊപ്പം ചെറിയ അപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണെങ്കിലും മുതലാളിത്ത സ്വപ്നങ്ങളും നല്ലൊരു ജീവിതവും ആഗ്രഹിച്ച വ്യക്തിയായിരുന്നു വിക്ടര്‍. അച്ഛന്റെ ആ പാരമ്പര്യത്താലായിരിക്കാം തളരാതെ മുന്നോട്ട് കുതിച്ച മെലാനിയെ വൈറ്റ് ഹൗസ് വരെ എത്തിച്ചിരിക്കുന്നത്.
കാര്‍ പാര്‍ട്‌സ് സെയില്‍സ്മാനെന്ന നിലയില്‍ വിക്ടര്‍ ചിലപ്പോള്‍ മെര്‍സിഡസ് കാറുകള്‍ വരെ ഓടിച്ചിരുന്നു.മെലാനിയയ്ക്ക് 16 വയസായപ്പോഴേക്കും വിക്ടര്‍ സെവ്‌നികയില്‍ വീട് വച്ചിരുന്നു. വീക്കെന്‍ഡ് ഹൗസ് എന്ന നിലയിലായിരുന്നു സാവ നദിക്കരയിലെ ഈ വീട് അവര്‍ ഉപയോഗിച്ചിരുന്നത്. ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലെ എക്‌സിക്യൂട്ടീവെന്ന നിലയില്‍ മെലാനിയയുടെ അമ്മ മിലാനിയേക്കും പാരീസിലേക്കും ബിസിനസ് ട്രിപ്പുകള്‍ക്ക് പോയിരുന്നു. അവര്‍ പറഞ്ഞ് കൊടുത്ത കഥകളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടായിരുന്നു മെലാനിയയ്ക്ക് തന്റെ പേര് ഇന്റര്‍നാഷണല്‍ ഫാഷനില്‍ കേള്‍പ്പിക്കണമെന്ന ആഗ്രഹമുദിച്ചത്. ആദ്യം ഡിസൈനറായി മാറിയ മെലാനിയ പിന്നീട് മോഡലിങ് രംഗത്ത് സജീവമാവുകയായിരുന്നു. ഇതിലൂടെയാണ് അവര്‍ക്ക് ട്രംപിന് അടുത്തെത്താനും പരിചയപ്പെടാനും ജീവിതപങ്കാളിയായിത്തീരാനും സാധിച്ചത്.
പുസ്തകങ്ങളെ സ്‌നേഹിച്ച , പഠനത്തിന് പ്രാധാന്യം നല്‍കിയ പെണ്‍കുട്ടിയായിരുന്നു മെലാനിയ എന്നാണ് സ്‌കൂള്‍ കാലത്തെ സഹപാഠികള്‍ ഓര്‍ക്കുന്നത്. കലയെയും ഡിസൈനിനെയും സ്‌നേഹിച്ചിരുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു മെലാനിയ എന്നാണ് അവരുടെ കുട്ടിക്കാലത്തെ അയല്‍ക്കാരിയും സുഹൃത്തുമായ മിര്‍ജന ജെലാന്‍കിക് ഓര്‍ക്കുന്നത്. പഴയ എന്തിനെയും പുതുക്കാന്‍ മെലാനിയക്ക് സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. മെലാനിയക്ക് 14 വയസുള്ളപ്പോള്‍ അച്ഛനമ്മമാരോടും സഹോദരിയോടും കൂടി അവര്‍ സ്ലോവാനിയയുടെ തലസ്ഥാനത്തുള്ള അപാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഫോട്ടോഗ്രാഫിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ സെവ്‌നികയുമായുള്ള ബന്ധം മെലാനിയയുടെ കുടുംബം അപ്പോഴും നിലനിര്‍ത്തിയിരുന്നു.നിലവില്‍ മെലാനിയയുടെ മാതാപിതാക്കള്‍ ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്.