കൗമാരക്കാരിയെ കാലില്‍ കുരുക്കിട്ട് വലിച്ചിഴച്ചു; സ്ത്രീകളും ക്രൂരമായി ഉപദ്രവിച്ചു; അക്രമികള്‍ പിടിയില്‍  

ഭുവനേശ്വര്‍ : പ്രായപൂര്‍ത്തിയാകാത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ യുവാവും രണ്ട് സ്ത്രീകളും കൂടി അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ ബ്ലോക്കിലായിരുന്നു നടുക്കുന്ന സംഭവം. ഭാരത് സാഹു, മാലതി സാഹു, ഭാരതി സാഹു എന്നിവരാണ് പിടിയിലായത്.  നേരത്തേ ബിപിന്‍ സാഹു എന്ന യുവാവും അറസ്റ്റിലായിരുന്നു. അതേ ഗ്രാമത്തിലെ ലക്ഷ്മീധര്‍ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നും വിറക് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ക്രൂരമര്‍ദ്ദനം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്.  ജനുവരി 4 നായിരുന്നു സംഭവം. തോട്ടത്തില്‍വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കാലില്‍ കയര്‍ കെട്ടി വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വളഞ്ഞിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

Top