സഞ്ചരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലുമായി മമ്മൂട്ടി. ആഡംബര കാറുകളുടെ ശേഖരം തന്നെയുള്ള നടന്റെ വാവഹന ശേഖരത്തിലേക്ക് പുതിയ തായി എത്തിയിരിക്കുന്ന അതിഥി സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങളോടെയുള്ള ഒരു കാരവാനാണ്.
വാഹന ഡിസൈനര്‍മാരുടെ സഹായത്തോടെ മോഡിഫൈ ചെയ്‌തെടുക്കുന്ന കാരവാനുകള്‍ ഉപയോഗിക്കുന്ന മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി മെഴ്‌സിഡസ് ബെന്‍സിന്റെ കാരവാന്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍. ബെന്‍സിന്റെ മാര്‍ക്കോപോളോ ക്യാമ്പറാണ് മമ്മൂട്ടി സ്വന്തമാക്കിയത്.
ദ ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ കെ.എല്‍ 05 എ.എല്‍ 123 എന്ന നമ്പരിലുള്ള പുതിയ കാരവാനാണ് മമ്മൂട്ടി ഉപയോഗിച്ചത്. പുതിയ കാരവാന്‍ 369 നമ്പര്‍ സീരീസിലല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളും 369 എന്ന നമ്പരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മെഴ്‌സിഡസ് ബെന്‍സിന്റെ വാന്‍ ആയ വി ക്ലാസിനെ മാതൃകയാക്കിയാണ് മാര്‍ക്കോ പോളോ നിര്‍മ്മിച്ചിരിക്കുന്നത്. കാരവാനായി ഉപയോഗിക്കാന്‍ മമ്മൂട്ടി ഇറക്കുമതി ചെയ്തതാണ് ബെന്‍സ് മാര്‍ക്കോ പോളോ. മമ്മൂട്ടി ഇതുവരെ ഉപയോഗിച്ചിരുന്ന കെ.എല്‍ 7 ബി.ക്യു 369 എന്ന നമ്പരിലുള്ള കാരവാന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന് കൈമാറി.
ഒരു വീടിന്റെ എല്ലാ സൗകര്യവും ഉള്ള സഞ്ചരിക്കുന്ന വീടാണ് കാരവാന്‍. സ്റ്റൗ, ഫിഡ്ജ്, ഫ്രീസര്‍, ബാര്‍ബിക്ക്യൂ, കിടപ്പറ, ശൗച്യാലയം, കുളിമുറി അങ്ങിനെ ഒരു സ്റ്റാര്‍ ഹോട്ടല്‍ പോലെ.മോഹന്‍ലാലും 2014ന്റെ തുടക്കത്തില്‍ പുതിയ കാരവന്‍ സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ പ്രമുഖ നടീനടന്മാര്‍ക്കൊക്കെ കാരവനുകള്‍ സജ്ജമാക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോ മൊബൈല്‍സാണ് ആധുനിക സൗകര്യങ്ങളുള്ള കാരവന്‍ മോഹന്‍ലാലിനും നിര്‍മ്മിച്ചു നല്‍കിയത്.
പോര്‍ഷെ കെയിന്‍ എസ് എന്ന എസ് യു വി, ടയോട്ട ലാന്റ് ക്രൂയിസര്‍, ഔഡി എ8, ടൊയോട്ട ഫോര്‍ച്ചൂണര്‍, മിസ്തുബുഷി പജീറോ സ്‌പോര്‍ട്‌സ്, മിനി കൂപ്പര്‍, ബിഎംഡബ്ല…എം 3, ജാഗ്വര്‍ എക്സ് ജെ എല്‍, തുടങ്ങിയ വാഹനങ്ങള്‍ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്….