പ്രണാബ് മുഖര്‍ജി ഇന്ത്യയ്ക്ക് ലഭിച്ച മികവുറ്റ രാഷ്ട്രപതി തന്നെയാണ് .അധികാരത്തില്‍ നിന്നിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും തന്റെ കൃത്യനിര്‍വ്വഹണത്തില്‍ മനസാക്ഷിയുടെ കൈയ്യൊപ്പ് ചാര്‍ത്തിയാണ് അദ്ദേഹം കരുത്ത് തെളിയിച്ചത് .തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ പ്രണാബ് തള്ളിയത് 30 ഓളം ദയാഹര്‍ജ്ജികളാണ് .ഇവരാരും ദയ അര്‍ഹിക്കുന്നില്ലെന്നത് തന്നെ കാരണം .ക്രൂരമായ ബലാത്സംഗ കേസുകളും കൊലപാതകങ്ങളും നടത്തിയവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് തന്നെ രാഷ്ട്രപതി കരുതുന്നു.
ഇപ്പോഴിതാ വിരമിക്കും മുമ്പ് രണ്ട് ദയാഹര്‍ജികള്‍ കൂടി അദ്ദേഹം തള്ളി.2012 ല്‍ ഇന്‍ഡോറില്‍ വച്ച് നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി..പ്രതികളായ ബാബു. ജിതേന്ദ്ര,ദേവേന്ദ്ര എന്നിവരുടെ ദയാഹര്‍ജി തള്ളിയിരിക്കുകയാണ് .ഇവരുടെ ക്രൂരതയ്ക്കും അത്രയ്ക്ക് ഗൗരവമേറിയത് തന്നെ.വിവാഹ ഘോഷയാത്ര കണ്ടുനിന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു പ്രതികള്‍.തുടര്‍ന്ന് കുഞ്ഞുങ്ങളോട് ദയ കാണിക്കാതെ ഓടയില്‍ മൃതദേഹം തള്ളുകയും ഇവര്‍ ചെയ്തു.ഈ ക്രൂരതയ്ക്ക് മാപ്പ് നല്‍കാന്‍ പ്രണാബ് തയ്യാറല്ല.മനസാക്ഷിയോടെയുള്ള തീരുമാനം തന്നെ.
മറ്റൊന്ന് 22 കാരിയായ വിപ്രോ ജോലിക്കാരിയെ കാര്‍ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ച് കൊന്ന കേസിലാണ് .2007ലാണ് സംഭവം നടന്നത്.ഇവരുടെ വിധിയും നടപ്പാക്കാന്‍ ആണ് രാഷ്ട്രപതി ഹര്‍ജി തള്ളിയതോടെ നിര്‍ദ്ദേശിച്ചത് .
തന്റെ നിഷ്പക്ഷമായ നിലപാടുകൊണ്ട് തന്നെ പ്രണാബ് ഏറ്റവും ജനകീയനായ രാഷ്ട്രപതിയായി വിരമിക്കാന്‍ ഒരുങ്ങുകയാണ്.