
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യയിലെ ഹോട്ടെസ്റ്റ് ഐപിഎസ് ഓഫിസർമാരുടെ പട്ടിക തയ്യാറാക്കിയ ഹിന്ദി വെബ് സൈറ്റ് വെട്ടിലായ്. പട്ടികയിൽ കേരളത്തിലെ അതി സുന്ദരിയായ ഐപിഎസ് ഓഫിസർ മെറിൻ ജോസഫും പെട്ടതോടെയാണ് ഹിന്ദു വെബ് സൈറ്റിനു പാരയായി മാറിയത്. സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഇതിനെ വിമർശിച്ചു രംഗത്തെത്തിയ മെറിൻ, വെബ് സൈറ്റിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.
ഇന്ത്യയിലെ പത്ത് അതിസുന്ദരിമാരായ ഐപിഎസ് ഓഫിസർമാരുടെ പട്ടിക തയ്യാറാക്കി രംഗത്ത് എത്തിയത് ഭാസ്‌കർ ഡോട് കോം എന്ന ഹിന്ദി വെബ്‌സൈറ്റായിരുന്നു. മൂന്നാർ എഎസ്പി മെറിൻ ജോസഫിനെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. മുംബൈക്കാരായ രണ്ടു ഐപിഎസ് ഓഫിസർമാർ, ഡൽഹി പൊലീസിലെയും തമിഴ്‌നാട് പൊലീസിലെയും രണ്ടു വനിതാ ഐപിഎസ് ഓഫിസർമാർ, പഞ്ചാബ് പൊലീസിലെ നാലു വനിതാ ഐപിഎസ് ഓഫിസർമാർ ഹരിയാനയിലെ ഒരു വനിതാ ഓഫിസർ എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കൊപ്പമാണ് മെറിന്റെയും സ്ഥാനം.
എന്നാൽ, ഇതിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മെറിൻ തന്റെ എതിർപ്പ് പരസ്യമാ്ക്കി രംഗത്ത് എത്തിയിട്ടുള്ളത്.ഹിന്ദിയിലുള്ള വാർത്താ വെബ്‌സൈറ്റാണ് ഇന്ത്യയിലെ അതിസുന്ദരികളായ പത്ത് ഐ.പി.എസ്., ഐ.എ.എസ് ഓഫീസർമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ മാധ്യമങ്ങളുടെ പ്രത്യേകിച്ച് പ്രാദേശികഭാഷയിൽ പ്രസിദ്ധീകരിക്കുന്നവ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെയും പുരുഷകേന്ദ്രീകൃത വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിനെയും മെറിൻ പോസ്റ്റിൽ കുറ്റപ്പെടുത്തുന്നുണ്ട്.സ്ത്രീകളെ വിലയിരുത്തേണ്ടത് അവരുടെ മുഖസൗന്ദര്യം നോക്കിയല്ല. സുന്ദരന്മാരായ ഐ.പി.എസ്,ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക ഇതുവരെ കാണാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അദ്ഭുതപ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചാണ് മെറിൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിനു പിന്തുണയുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. മെറിൻ ജോസഫ് തന്റെ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത പല ഫോട്ടോകളുടെയും മറ്റും പഴികേൾക്കേണ്ടി വന്നിട്ടുള്ള ആള് കൂടിയാണ്.