മേരി കോമിനു പിന്നാലെ പൂജയും വീണു; ഒളിംപിക്‌സിലേയ്ക്കു ഇന്ത്യൻ പെണ്ണുങ്ങളില്ല

സ്‌പോട്‌സ് ലേഖകൻ

അസ്താന: റിയൊ ഒളിമ്പിക്‌സ് വനിതാ വിഭാഗം ബോക്‌സിംഗിൽ പ്രാതിനിധ്യം ഇല്ലാതെ ഇന്ത്യ. പൂജാ റാണിയും ഒളിമ്പിക്‌സ് യോഗ്യത നേടാതെ പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് ഈ ദുർവിധി നേരിടേണ്ടി വന്നത്. കസാഖിസ്താനിൽ നടക്കുന്ന ലോകബോക്‌സിംഗ് ചാമ്പ്യൻഷിലെ 75 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം റൗണ്ടിൽ പുറത്തായതോടെയാണ് പൂജയുടെ ഒളിമ്പിക്‌സ് മോഹങ്ങൾ അസ്തമിച്ചത്. നേരത്തെ മേരി കോം, സരിതാ ദേവി എന്നിവരും ഒളിമ്പിക്‌സ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 ലെ ലോകചാമ്പ്യയും നിലവിലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രിയുമായ സാവന മാർഷൽ 30 എന്ന സ്‌കോറിനാണ് പൂജയെ പരാജയപ്പെടുത്തിയത്. ഒളിമ്പിക്‌സിലെ മത്സര ഇനങ്ങളായ 51, 60, 75 കിലോ വിഭാഗങ്ങളിലേക്ക് യോഗ്യത നേടുന്നതിനുള്ള അവസാന അവസരമായിരുന്നു ലോകചാമ്പ്യൻഷിപ്പ്. അഞ്ച് വട്ടം ലോകചാമ്പ്യയും ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേത്രിയുമായ മേരി കോം 51 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. മേരി കോമും ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. സരിതാ ദേവി 60 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്.

2012 ലാണ് വനിതാ ബോക്‌സിംഗ് ഒളിമ്പിക്‌സ് ഇനങ്ങളിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മേരി കോം മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. വെങ്കല മെഡലിലൂടെ മോരി കോം ഇന്ത്യയുടെ അഭിമാനമായി മാറുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് പേരിനുപോലും ഒരു മത്സരാർത്ഥി ഇല്ലാതെ ഇന്ത്യ ഇത്തവണ നാണംകെട്ടിരിക്കുന്നത്.

Top