തിരഞ്ഞെത്തുന്ന ലങ്കന്‍ പന്തുകളെ നേരിടാന്‍ വന്‍മതിലിന്റെ സന്ദേശം ടീം ഇന്ത്യയ്ക്ക്‌

കല്‍പറ്റ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യക്ക് ഉപദേശവുമായി മുന്‍ നായകനും എ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രംഗത്ത്. ഇന്നത്തെ തലമുറയിലുള്ള താരങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്ന് ദ്രാവിഡ് പറഞ്ഞു. സ്പിന്നര്‍മാരെ തുടക്കംമുതലെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ ബാറ്റ്സ്മാന്‍മാര്‍ സ്പിന്നിന് മുന്നില്‍ വീഴാന്‍ കാരണമെന്ന് ദ്രാവിഡ് പറഞ്ഞു.

സ്പിന്നിനെതിരെ കളിക്കുമ്പോള്‍ അല്‍പം കൂടി ക്ഷമ കാട്ടേണ്ടതുണ്ട്. മികച്ച പന്തുകള്‍ക്ക് അത് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം. എന്നാല്‍ ഇന്നത്തെ തലമുറയിലെ കളിക്കാര്‍ തുടക്കംമുതലേ സ്പിന്നിനുമേല്‍ ആധിപത്യം നേടാനായി ആക്രമിച്ചുകളിക്കാനാണ് ശ്രമിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച സ്പിന്നര്‍മാരില്ലാത്തതും സ്പിന്നിനെതിരെ കളിക്കുമ്പോള്‍ നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ പതറാന്‍ കാരണമാകുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെല്ലാം ലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. വിജയിക്കാമായിരുന്ന മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

Top