സ്‌പോട്‌സ് ഡെസ്‌ക്
മെസി മിസാക്കിയ പെനാലിറ്റിക്കു വലിയ വിലകൊടുക്കേണ്ടി വരുമെന്നു അർജന്റീനയ്ക്കു മനസിലായി. ചിലിക്കെതിരായ നൂറ്റാണ്ടിന്റെ കോപ്പയുടെ ഫൈനലിൽ മെസിയൂടെ ഷോട്ട് ബാറിനു മുകളിലൂടെ പറന്നപ്പോൾ ഒപ്പം പറന്നകന്നത് അർജന്റീനയുടെ ഒരു പിടി സ്വപ്‌നങ്ങളാണ്.
നൂറ്റാണ്ടിന്റെ കോപ്പയുടെ ഫൈനൽ പെനാലിറ്റിയിലേയ്ക്കു നീണ്ടപ്പോൾ, ആദ്യ ഷാട്ടെടുത്തത് വിദാൽ, ചിലിയുടെ ആദ്യ ഷോട്ട് അർജന്റീനയുടെ സെർജിയോ റൊമേരോ തടുത്തിട്ടു. അർജന്റീനയുടെ ആധിപത്യം ഉറപ്പിക്കാൻ കിക്കെടുക്കാനെത്തിയ മെസി പന്ത് പോസ്റ്റിനു പുറത്തേയ്ക്കു പറത്തി. കണ്ണീരോടെ പോസ്റ്റിനു പിന്നിലേയ്ക്കു നടന്നു പോകുന്ന മെസി കണ്ണീർ കാഴ്ചയായി. പിന്നീട് എടുത്ത നാലു ഷോട്ടുകളും വലയിലെത്തിച്ച ചിലി കളിയിൽ വൻ വിജയം നേടുകയായിരുന്നു. മെസിയുടെ ഗോൾ പുറത്തേയ്ക്കു പറന്നപ്പോൾ, അർജന്റീനയുടെ ഡിഗിയയുടെ ഷോട്ട് ബ്രാവോ തടുത്തിട്ടു.
കളി കാര്യവും കയ്യാങ്കളിയുമായ മത്സരത്തിൽ ചിലിയുടെയും അർജന്റീനയുടെയും ഓരോ താരങ്ങൾ വീതം ആദ്യ പകുതിയിൽ തന്നെ ചുവപ്പു കണ്ടു പുറത്തായ കളിയിൽ നിർദഷ്ട സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് കളി ഷൂട്ടൗട്ടിലേയ്ക്കു നീണ്ടത്.
ആക്രമണങ്ങളെ പരുക്കൻ അടവുകൾ കൊണ്ടു പ്രതിരോധിക്കാൻ ചിലിയും, പരുക്കൻ അടവുകൾക്കു അതേ നാണയത്തിൽ മറുപടി നൽകി അർജന്റീനയും കളത്തിൽ നിറഞ്ഞതോടെയാണ് റഫറിക്കു പോക്കറ്റിലെ കാർഡുകൾ പുറത്തെടുക്കേണ്ടി വന്നത്. പെനാലിറ്റി ബോക്‌സിൽ വീണ് അഭിനയിച്ചതിനു മെസിക്കും, ചിലിയുടെ സൂപ്പർ താരം വിദാലിനും കിട്ടി മഞ്ഞക്കാർഡ്.
രണ്ടം മഞ്ഞക്കാർഡ് കിട്ടി ചിലിയുടെ മാഴ്‌സലോ ഡയസ് ആദ്യം പുറത്തു പോയപ്പോൾ, നേരിട്ടു ചുവപ്പു വാങ്ങിയാണ് അർജന്റീനയുടെ മാർക്കോസ് റോജോ പുറത്തായത്. മെസി, മഷരാനോ എന്നിവർ അർജന്റീനൻ നിരയിൽ മഞ്ഞ കണ്ടപ്പോൾ ചാർളി അരഗൂനാസ്, ജീൻ ബിയൂസ്‌ജെറോ, ആർദുറോ വിദാൽ എന്നിവർ ചിലിയൻ നിരയിലും മഞ്ഞ കണ്ടു.
അർജന്റീന 11 ഷോട്ടുകൾ പോസ്റ്റിനെ ലക്ഷ്യം വച്ചെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.