ഒരൊറ്റ വിജയം മതി; ബാഴ്‌സ റയലിനു ഒപ്പമെത്തും

സ്‌പോട്‌സ് ഡെസ്‌ക്

ഏതാനും സീസണായി ലോകത്തെ സൂപ്പർകഌുകളിൽ ഒന്നായ റയൽമാഡ്രിഡിന് ബാഴ്‌സിലോണ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗുമെല്ലാം കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ബാഴ്‌സിലോണ വീണ്ടും റയലിനെ വെല്ലുവിളിക്കുകയാണ്. 34 തുടർ വിജയങ്ങളുമായി റയൽ തീർത്ത അപരാജിതരെന്ന ലോകറെക്കോഡ് സ്പാനിഷ് ചാമ്പ്യന്മാർ തകർക്കുമെന്ന നിലയിലായി. ഒരു വിജയം കൂടിയായാൽ ഈ നേട്ടം ന്യൂകാമ്പിലെത്തും.
കഴിഞ്ഞ ദിവസം സെവില്ലയെ 21 ന് തകർത്ത ബാഴ്‌സിലോണ തുടർവിജയങ്ങളുടെ കാര്യത്തിൽ റയലിന് ഒപ്പമെത്തി. ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന ബാഴ്‌സയ്ക്ക് റയലിനെ മറികടക്കാൻ ഇനി ഒരു വിജയം കൂടി മതിയാകും. വ്യാഴാഴ്ച റയൽ വല്ലോക്കാനോയെ നേരിടുന്ന ബാഴ്‌സ ഈ നേട്ടം എളുപ്പം നേടുമെന്നാണ് കണക്കാക്കുന്നത്. സ്പാനിഷ് സോക്കർ ചരിത്രത്തിൽ ഏറെക്കാലം റെക്കോഡ് ഏന്തിയ റയൽ 198889 സീസണിൽ കുറിച്ച റെക്കോഡിനാണ് ഭീഷണി.
മത്സരത്തിൽ സൂപ്പർതാരം മെസ്സിയും ജെറാഡ് പിക്കേയും ആയിരുന്നു ബാഴ്‌സിലോണയുടെ സ്‌കോറർമാർ. 31 ാം മിനിറ്റിൽ ഫ്രീ കിക്കിൽ നിന്നും സ്‌കോർ ചെയ്ത മെസി ഈ സീസണിൽ കുറിച്ച ആറാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. മാച്ചിൻ പെരസിന്റെ ആദ്യ ഗോളിൽ പിന്നിൽ നിന്ന ശേഷമാണ് ബാഴ്‌സ തിരിച്ചടിച്ചത്. ഒക്‌ടോബർ 21 ന് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി ബാഴ്‌സയ്ക്ക്. ഈ വിജയത്തോടെ കിരീട കാര്യത്തിലും ബാഴ്‌സ റയലിന് വെല്ലുവിളിയായി. അവരേക്കാൾ 12 പോയിന്റ് മുന്നിലാണ് ബാഴ്‌സിലോണ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top