അർജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്കു പ്രതീക്ഷ: മെസി മടങ്ങിയെത്തുന്നു

സ്‌പോട്‌സ് ഡെസ്‌ക്

ബ്യൂണസ് ഐറിസ്: അർജീന്റീന ആരാധകർക്ക് ആശ്വാസ വാർത്ത. സൂപ്പർ താരം മെസിക്കെതിരെയുള്ള നാല് മത്സരങ്ങളുടെ വിലക്ക് ഫിഫ പിൻവലിച്ചു. വിലക്കിനെതിരെ മെസി നൽകിയ അപ്പീൽ പരിഗണിച്ചു കൊണ്ടാണ് ഫിഫ വിലക്ക് നീക്കം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിലിയ്ക്കെതിരായ മത്സരത്തിൽ ഒഫീഷ്യലിനോട് മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു മെസിയ്ക്ക് നാല് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തിയത്. മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ബൊളീവിയയോട് പരാജയപ്പെട്ടിരുന്നു. പിന്നാലെയുള്ള മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിയ്ക്ക് നഷ്ടപ്പെടുമായിരുന്നു.
മെസിയുടെ പെരുമാറ്റം മോശമാണെന്നു കണ്ടെത്തിയ അപ്പീൽ കമ്മറ്റി പക്ഷെ സസ്പെന്റ് ചെയ്യാൻ മാത്രമുള്ള പിഴവ് താരത്തിനു സംഭവിച്ചിട്ടില്ലെന്ന് വിധിക്കുകയായിരുന്നു.

Top