മെസിക്ക് ഗ്ലോബ് സോക്കര്‍: ബാഴ്‌സ മികച്ച ടീം

ദുബായ്: ബാഴ്‌സലോണ താരം ലയണല്‍ മെസ്സി ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി.

മികച്ച ടീമിനുള്ള പുരസ്‌കാരം യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും സ്വന്തമാക്കി. മികച്ച പരിശീലകനുള്ള പുരസ്‌കാരം ബെല്‍ജിയം പരിശീലകന്‍ മാര്‍ക്ക് വില്‍മോട്ട്‌സ് കരസ്ഥമാക്കി. ലോക ഫുട്‌ബോളില്‍ ബെല്‍ജിയത്തെ മുന്‍നിരയിലെത്തിക്കാന്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു മാര്‍ക്ക്.
ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോ, ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ പ്ലയര്‍ കരിയര്‍ അവാര്‍ഡിനും അര്‍ഹരായി. ഫുട്‌ബോള്‍ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലയണല്‍ മെസ്സി പ്രതികരിച്ചു. തന്നെ സംബന്ധിച്ച് മികച്ച ഒരു വര്‍ഷമായിരുന്നു 2015 എന്നും തനിക്കൊപ്പം നിന്ന ടീമിന്റെ കഴിവുകൂടിയാണ് തന്നെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നും മെസ്സി പറഞ്ഞു.

Top