മെസിയുടെ കാലുകൾക്കു ഉന്നം പിഴയ്ക്കുമ്പോൾ..!

സ്‌പോട്‌സ് ഡെസ്‌ക്

മാഡ്രിഡ്: മൈതാനം മുഴുവൻ ചുറ്റിവന്ന് ഗോളടിക്കുമ്പോഴും ബാർസലോണയുടെ വിശ്വ വിഖ്യാത എം.എസ്.എൻ ത്രയത്തിന് പെനാൽട്ടി സ്‌പോട്ടിലെത്തുമ്പോൾ ഉന്നം പിഴക്കുന്നു. ലാലീഗയിൽ ഗെറ്റാഫെയെ 60ന് മുക്കി തുടരെ പന്ത്രണ്ട് വിജയമെന്ന ക്ലബ് റെക്കോർഡിനൊപ്പം ബാർസലോണ വീണ്ടുമെത്തിയ ദിവസം മറ്റൊരു റെക്കോർഡു കൂടി പിറന്നു; ബാർസലോണയിൽ ഏറ്റവും കൂടുതൽ പെനാൽട്ടി പാഴാക്കുന്ന താരമായി ലയണൽ മെസ്സി മാറി. മുൻകാല ഹീറോ കാമറൂണിന്റെ സാമുവൽ എറ്റൂവിന്റെ റെക്കോർഡിനൊപ്പമാണിപ്പോൾ മെസ്സി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഗോൾ നേടുകയും മൂന്നു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് വിജയത്തിന് ചുക്കാൻ പിടിച്ചെങ്കിലും പെനാൽട്ടി കിക്ക് നഷ്ടമാകുന്നത് ഒഴിയാബാധ പോലെ ശനിയാഴ്ചയും മെസ്സിയെ തേടിയെത്തുകയായിരുന്നു. പതിനൊന്നാം മിനുട്ടിൽ ടീമിന് ലഭിച്ച കിക്ക് മെസ്സി എടുത്തത് ഗെറ്റാഫെ കീപ്പറുടെ ഇടതു ഭാഗത്തേക്ക്. കൃത്യമായി ചാടി പന്തു തടഞ്ഞിട്ട ഗ്വായ്തക്ക് മത്സര ശേഷം ഓർത്തു നോക്കാൻ പറ്റിയ ഏക അവസരമായി അതു മാറി. ഒരു മണിക്കൂറിനകം ആറു ഗോളാണ് ബാർസ ഗ്വായ്തയുടെ വലയിൽ കയറ്റിയത്.
സീസണിൽ നാലാമത്തേയും കരിയറിൽ എട്ടാമത്തേയും കിക്കാണ് മെസ്സി നൗകാമ്പിൽ പാഴാക്കിയത്. ഈ വർഷം ബാർസലോണ താരങ്ങളെല്ലാവരും കൂടി പാഴാക്കിയതും എട്ടെണ്ണം. ഒരൊറ്റ സീസണിൽ ലാലീഗയിൽ ഇത്രയും പെനാൽട്ടി കിക്കുകൾ പാഴാക്കിയ ടീം വേറെയില്ല.

മെസ്സി, ലൂയിസ് സുവാരസ്, നെയ്മർ എന്നിവരുടെ മാരക ഫോം ഒന്നിച്ചു വന്നതോടെ ബാർസ കസറിക്കളിക്കുമ്പോഴാണ് സ്‌പോട്ട് കിക്ക് ബാധ ത്രിമൂർത്തികളേയും ബാധിക്കുന്നത് എ്ന്നതാണ് രസകരം.
എല്ലാ തരം മത്സരങ്ങളിലുമായി 20 പെനാൽട്ടി കിക്കുകളിൽ പത്തും ബാർസലോണ താരങ്ങൾ സീസണിൽ നഷ്ടപ്പെടുത്തി. ഇക്കാര്യത്തിലും ബാർസയുടെ അതേ നിരക്കിലാണ് മെസ്സിയുടെ പ്രകടനം; 4:8. എട്ടു കിക്കെടുത്തതിൽ നാലെണ്ണം ഗോൾ, നാലെണ്ണം പാഴായി. എന്നാൽ കണക്കു പുസ്തകത്തിൽ മെസ്സിയിലേക്ക് ചേർത്തു പറയുന്ന നഷ്ട പെനാൽട്ടികളിൽ ഒന്ന് അർജന്റീന നായകന്റെ സാഹസികവും വിസ്മയകരവുമായ നീക്കമായിരുന്നു. സെൽറ്റാ വിഗോക്കെതിരെ കിക്കെടുക്കുന്ന മട്ടിൽ ബോക്‌സിൽ സുവാരസിന് തട്ടിക്കൊടുത്തതു വഴി മെസ്സി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലൂയിസ് സുവാരസ്, നെയ്മർ എന്നിവരും സീസണിൽ ഒന്നിലധികം കിക്കുകൾ പാഴാക്കിയിരുന്നു.

Top