ലണ്ടന്‍: ലയണല്‍ മെസിയെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്ളേ മേക്കറായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിക്സ് എന്ന സംഘടനയാണ് മെസിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ആഴ്ചകള്‍ക്ക് മുമ്പ് ലയണല്‍ മെസിയെ തേടി ഗ്ളോബല്‍ സോക്കര്‍ പുരസ്കാരം വന്നിരുന്നു.. 2012ലും 2013ലും പുരസ്കാരം നേടിയ ആന്ദ്രേ ഇനിയേസ്റ്റയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസിയുടെ പുരസ്കാര നേട്ടം. ആന്ദ്രെ പിര്‍ലോ മൂന്നാം സ്ഥാനത്തും ഈഡന് ഹസാര്‍ഡും നാലാം സ്ഥാനത്തും എത്തി.
ബാഴ്സലോണയില്‍ നെയ്മറിനും സുവാരസിനും ഏറ്റവുമധികം ഗോളൊരുക്കിയത് മെസിയായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കായി പ്ളേ മേക്കറുടെ റോളിലാണ് മെസി ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിശീലകനായി ബാഴ്സലോണയുടെ ലൂയിസ് എന്റിക്വെണ്ടയെ തെരഞ്ഞെടുത്തു. പെപ് ഗ്വാര്‍ഡിയോളയെ ആണ് എന്റിക്വെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
കഴിഞ്ഞ വര്‍ഷം അഞ്ച് കീരിടങ്ങളാണ് ബാഴ്സലോണ സ്വന്തമാക്കിയത്. നിക്കോളോ റിസോളിയാണ് മികച്ച റഫറി.