മെസിയുടെ ചരിത്രം; ഫുട്‌ബോളിന്റെയും..!!

സൂറിച്ച്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ, ലയണല്‍ മെസ്സിയോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന ചോദ്യത്തിന് ഉത്തരമായി. മെസ്സി തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓണ്‍ പുരസ്‌കാരം അര്‍ജന്റീന ക്യാപ്റ്റനും ബാഴ്‌സലോണയുടെ നെടും തൂണുമായ ലയണല്‍ മെസ്സി എന്ന 28 കാരന്.

രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മെസ്സിയെ ഈ തേടി ഈ ബഹുമതി എത്തുന്നത്. 2013, 14ലും ഈ അവാര്‍ഡ് നേടിയ പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ബ്രസീലിന്റെ യുവ സൂപ്പര്‍താരം നെയ്മറെയും പിന്തള്ളിയാണ് മെസ്സി ലോകത്തിന്റെ നെറുകയില്‍ എത്തിയത്. മെസ്സിക്ക് 41.33 ശതമാനം വോട്ടും ക്രിസ്റ്റിയാനോക്ക് 27.76 ശതമാനവും നെയ്മര്‍ക്ക് 7.86 ശതമാനം വോട്ടുമാണ് ലഭിച്ചത്.
ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍’പട്ടം ഓരോ തവണ മെസ്സിയും (2009), ക്രിസ്റ്റിയാനോ റൊണാള്‍ഡോയും (2008) സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബാളര്‍ പട്ടം ബാലണ്‍ ഡി ഓര്‍ ആയി മാറിയശേഷം തുടര്‍ച്ചയായി മൂന്നുതവണ മെസ്സിയും (2010, 11, 12) രണ്ടുവര്‍ഷം ക്രിസ്റ്റ്യാനോയുമണിഞ്ഞു. കരിയറില്‍ അഞ്ചാം തവണയാണ് മെസ്സി കാല്‍പ്പന്തുകളിയിലെ ഏറ്റവും മികച്ച താരത്തിനുള്ള ബഹുമതി നേടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, കോപ്പ ഡെല്‍ റേ, ഫിഫ ക്ലബ് ലോകകപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നീ അഞ്ച് കിരിടങ്ങള്‍ ബാഴ്‌സലോണ നേടിയത് മെസ്സിയുടെ കരുത്തിലായിരുന്നു. ഈ പ്രകടനമാണ് മെസ്സിക്ക് ലോക ഫുട്‌ബോളര്‍ അവാര്‍ഡ് നേടിക്കൊടുത്തതും. കഴിഞ്ഞ സീസണില്‍ 201415 സീസണില്‍ ആകെ 58 ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. സ്പാനിഷ് ലീഗില്‍ 43ഉം കിങ്‌സ് കപ്പില്‍ അഞ്ചും ചാമ്പ്യന്‍സ് ലീഗില്‍ പത്തെണ്ണവും മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ആകെ 57 മത്സരങ്ങളില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍മഴ. എന്നാല്‍ അടിച്ച ഗോളുകളേക്കാളേറെ അടിപ്പിച്ച ഗോളുകളാണ് മെസ്സിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

27 ഗോളുകള്‍ക്കാണ് താരം കഴിഞ്ഞ വര്‍ഷം വഴിയൊരുക്കി. ബാഴ്‌സയില്‍ മെസ്സിനെയ്മര്‍സുവാരസ് സഖ്യം എതിര്‍വലയില്‍ അടിച്ചുകൂട്ടിയത് 121 ഗോളുകളായിരുന്നു. റയല്‍ മാഡ്രിഡ് മൊത്തത്തില്‍ നേടിയ ഗോളുകളേക്കാള്‍ 15 എണ്ണം കൂടുതല്‍.
വനിതകളില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി അമേരിക്കയുടെ കാര്‍ലി ലോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. 35.28 ശതമാനം വോട്ട് നേടിയാണ് ലോയ്ഡ് ഒന്നാമതെത്തിയത്. ജര്‍മ്മനിയുടെ സെലിയ സാസിക്കിനെയും ജപ്പാന്റെ അയാ മിയാമയെയും പിന്തള്ളിയാണ് കാര്‍ലി ലോയ്ഡ് ഏറ്റവും മികച്ച വനിതാ ഫുട്‌ബോള്‍ താരമായി മാറിയത്. മികച്ച പരിശീലകന്‍ ബാഴ്‌സലോണയുടെ ലൂയിസ് എന്റിക്വെയാണ്. ബയേണ്‍ മ്യൂണിക്കിന്റെ പെപ് ഗ്വാര്‍ഡിയോളയെ പിന്തള്ളിയാണ് എന്റിക്കെ ഒന്നാമതെത്തിയത്. മികച്ച വനിതാ പരിശീലക അമേരിക്കയുടെ ജിന്നി എല്ലിസുമാണ്.

മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്‌കാസ് അവാര്‍ഡ് ബ്രസീലിന്റെ വെന്‍ഡല്‍ ലിറ നേടി. മെസ്സിയെയും അലസ്സാന്‍ഡ്രോ ഫ്‌ളോറന്‍സിയെയും പിന്തള്ളിയാണ് ലിറ ബഹുമതി സ്വന്തമാക്കിയത്. ഫെയര്‍ പ്ലേ അവാര്‍ഡ് അഭയാര്‍ഥികളെ സഹായിക്കുന്ന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കാണ്.

ഫിഫ ലോക ഇലവന്‍
ഗോള്‍ കീപ്പര്‍: മാനുവല്‍ ന്യുയര്‍ (ബയേണ്‍ മ്യൂണിക്ക്). ഡിഫന്‍ഡര്‍: തിയാഗോ സില്‍വ (പിഎസ്ജി), മാഴ്‌സലോ (റയല്‍ മാഡ്രിഡ്), സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്), ഡാനി ആല്‍വസ് (ബാഴ്‌സലോണ). മിഡ്ഫീല്‍ഡര്‍മാര്‍: ആന്ദ്രെ ഇനിയേസ്റ്റ (ബാഴ്‌സലോണ), ലൂക്കാ മോഡ്രിച്ച് (റയല്‍ മഡ്രിഡ്), പോള്‍ പോഗ്ബ (ജുവന്റസ്). മുന്നേറ്റനിര: നെയ്മര്‍ (ബാഴ്‌സലോണ), ലയണല്‍ മെസ്സി (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്)

Top