ആഴ്ചയിൽ ഏഴരക്കോടി; മെസിക്കു വേണ്ടി വലവിരിച്ച് മാഞ്ചസ്റ്റർ സിറ്റി

സ്‌പോട്‌സ് ഡെസ്‌ക്

മാഞ്ചസ്റ്റർ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി 1980 കോടി രൂപയുടെ കരാർ മുന്നോട്ടുവച്ചതായി റിപ്പോർട്ട്. ബാഴ്‌സയും താരവുമായുള്ള കരാർ നീട്ടൽ ചർച്ചകൾ ഇതുവരെ എങ്ങുമെത്താത്തതിനാലാണ് മെസി ആവശ്യപ്പെടുന്ന തുക എത്രയായാലും നൽകി എത്തിഹാദ് സ്റ്റേഡിയത്തിലേക്കെത്തിക്കാൻ സിറ്റിയുടെ ഉടമകൾ തയാറെടുക്കുന്നത്. അടുത്ത സീസൺ മുതൽ സിറ്റിയുടെ ചുമതല ഏറ്റെടുക്കുന്ന പെപ് ഗാർഡിയോളയും 28കാരനായ മെസിയും തമ്മിലുള്ള ശക്തമായ ബന്ധവും താരത്തെ ടീമിലെത്തിക്കുന്നതിൽ തുണക്കുമെന്ന വിശ്വാസമാണ് ഉടമകൾക്കുള്ളത്. 2018ലാണ് ബാഴ്‌സയും മെസിയുമായുള്ള കരാർ അവസാനിക്കുന്നത്. എന്നാൽ പ്രതിഫല വർധനയെക്കുറിച്ച് താരവും ക്ലബ്ബുമായുള്ള ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
തൻറെ കരാർ ഇത് കൂടാതെ മൂന്ന് വർഷത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യവും മെസി മുന്നോട്ടു വയ്ക്കുന്നു. എന്നാൽ താരത്തിൻറെ ഈ ആവശ്യം അംഗീകരിച്ച് ഇത്രയും വലിയൊരു തുക നൽകാൻ കഴിയില്ലെന്ന നിലപാട് ക്ലബ്ബ് പ്രസിഡൻറ് ജോസഫ് ബർത്തൊമ്യു താരത്തെയും ഏജൻറിനെയും അറിയിച്ചിട്ടുണ്ടത്രേ.
ഓരോ സീസണിലും 41.6 മില്യൺ പൗണ്ട് (ഏകദേശം 396 കോടി രൂപ) വീതം പ്രതിഫലമായി നൽകുന്ന അഞ്ച് വർഷം നീളുന്ന കരാർ താരത്തിന് നൽകാനാണ് സിറ്റി തയാറെടുക്കുന്നത്. ആഴ്ചയിൽ 8 ലക്ഷം പൗണ്ടും (7.6 കോടി രൂപ) പ്രതിഫലമായി നൽകാനും സിറ്റി തയാറാണത്രേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top