മാഡ്രിഡ്: അങ്ങനെ മെസി വീണ്ടും ബാഴ്സയുടെ രക്ഷകനായി. ബാഴ്സയുടെ ഒന്നാം ഇലവനില്‍ ഉള്‍പെടാതിരുന്ന അര്‍ജന്‍റീന താരത്തിന്‍െറ മികവില്‍ സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണ വിജയം രുചിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കാറ്റലന്‍ സംഘത്തിന്‍െറ ജയം. മെസിക്കു പുറമേ ബ്രസീല്‍ താരം നെയ്മറും ബാഴ്സക്കായി വലകുലുക്കി. ഫെര്‍ണാണ്ടാ ടോറസാണ് അത്ലറ്റിക്കോക്കായി ഗോള്‍ നേടിയത്.
വെള്ളിയാഴ്ച തന്‍െറ രണ്ടാമത്തെ മകന്‍ ജനിച്ച് കളത്തിലിറങ്ങാന്‍ വന്ന സൂപ്പര്‍ താരത്തിന് ബെഞ്ചിലിരിക്കാനായിരുന്നു വിധി. എന്നാല്‍ കളി തീരുമ്പോള്‍ മെസി തന്നെയായിരുന്നു ഇന്നലെയും താരം. ഒന്നാം ലൈന്‍അപ്പില്‍ മെസ്സിയെക്കൂടാതെ ക്ളോഡിയോ ബ്രാവോ, ഡാനി ആല്‍വസ്, ജെറാര്‍ഡ് പിക്വോ എന്നിവരെയും കാണാനില്ലായിരുന്നു. എന്നാലും ആദ്യ പകുതിയില്‍ ബാര്‍സ തന്നെയായിരുന്നു അത്ലറ്റിക്കോയെക്കാള്‍ മികവ് കാണിച്ചത്. എന്നാലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല.
മത്സരത്തില്‍ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 52ാം മിനിറ്റിലാണ് ടോറസ് അത്ലറ്റിക്കോയെ മുന്നിലെ ത്തിച്ചത്. എന്നാല്‍ 55ാം മിനിറ്റില്‍ നെയ്മറിലൂടെ ബാര്‍സ മറുപടി നല്‍കി. സമനില ഗോള്‍ വീണതിനു ശേഷമാണ് മെസിയെ കോച്ച് കളത്തിലിറക്കിയത്. ഗ്രൗണ്ടിലത്തെി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മെസി വിജയഗോള്‍ കണ്ടത്തെുകയും ചെയ്തു. 77ാം മിനിറ്റിലെ ഫിനിഷിലൂടെ മെസി ബാഴ്സ കോച്ചിന് ആശ്വാസം പകര്‍ന്നു. അല്ളെങ്കില്‍ ചില സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ മത്സരത്തിനു ശേഷം ബാഴ്സ കോച്ച് നേരിടേണ്ടി വരുമായിരുന്നു.