കൊച്ചി: മെട്രോയിൽ പോലീസുകാർക്ക് യാത്ര ‘ഓസിന് പറ്റില്ലെന്ന് കെ.എം.ആർ.എൽ . കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മെട്രായിൽ അനധികൃത യാത്ര നടത്തുന്നുവെന്നാണ് പരാതി. പൊലീസുകാർ സുഹൃത്തുക്കളെയും കൂട്ടി അനധികൃതമായി യാത്ര ചെയ്യുന്നു, യുണിഫോം ധരിക്കുന്നില്ല തുടങ്ങിയവയാണ് ആക്ഷേപം.ഇതിനെതിരെ കെ.എം.ആർ.എൽ എംഡി എറണാകുളം ഐ .ജിക്ക് പരാതി നൽകി. അതേസമയം, സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് മെട്രോയിൽ യാത്ര ചെയ്തതെന്നും ഇതിൽ തെറ്റില്ലെന്നുമാണഅ പൊലീസുകാരുടെ വാദം. ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പൊലീസുകാരുടെ യാത്രയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലേയും പോലെ ടിക്കറ്റെടുത്ത് കയറാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കെ.എം.ആര്‍.എല്‍ ഐജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വാദം തള്ളി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. മെട്രോയുടെ സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടവരാണിവരെന്നാണ് പൊലീസ് വാദം.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൊലീസില്‍ രൂപീകരിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്നുള്ളവരെയാണ് മെട്രോ സ്‌റ്റേഷനുകളുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്‌റ്റേഷനുകളിലെ ബാഗേജ് പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയവയുടെ നിയന്ത്രണം ഇവര്‍ക്കാണ്. 128 പേരടങ്ങുന്ന എസ്.ഐ.എസ്.എഫ് സംഘമാണ് നിലവില്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കുള്ളത്. ഇവരുടെ മേല്‍നോട്ടച്ചുമതലയുള്ള ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്ക് വിവിധ മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്ര ചെയ്യണമെങ്കിലും മറ്റുമാര്‍ഗമില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ടിക്കറ്റില്ലാതെ മെട്രോയില്‍ യാത്ര ചെയ്യേണ്ടിവന്നതെന്നാണ് പൊലീസ് പറയുന്നത്.