വൻ അപകടങ്ങൾക്ക് വഴിയൊരുക്കി കഴിഞ്ഞ ദിവസം മെട്രോ ഓടിയത് വാതിൽ അടയ്ക്കാതെ. ഡി.എം.ആർ.സിയുടെ ഡൽഹിയിൽ നിന്നും ഗുഡ്ഗാവിലേക്ക് തിരിച്ച മെട്രോ ട്രെയിനാണ് വാതിൽ അടയ്ക്കാതെ യാത്രക്കാരുമായി പോയത്.തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഡൽഹി ചൗരി ബസാർ മുതൽ കാശ്മീരി ഗേറ്റ് വരെയുള്ള മഞ്ഞ ലൈനിലൂടെയാണ് വാതിൽ അടയ്ക്കാതെ മെട്രോ ട്രെയിൻ ഓടിയത്. ട്രെയിനിലെ ഒരു വാതിലിനു മാത്രമേ തകരാറുണ്ടായിരുന്നുള്ളു. ഡി.എം.ആർ.സി ജീവനക്കാരനും ട്രയിനിൽ ഉണ്ടായിരുന്നു. തകരാർ ശ്രദ്ധയിൽപെട്ടതോടെ പ്രശ്‌നം പരിഹരിച്ചുവെന്നും അധികൃതർ അറിയിച്ചു.
2014 ലും സമാന സംഭവം നടന്നിട്ടുണ്ട്. അന്ന് മുഴുവൻ വാതിലുകളും അടയ്ക്കാതെയാണ് ട്രെയിൻ യാത്ര ചെയ്തത്.
Tags: metro rail