മെട്രോയുടെ മൂന്നു കോച്ചുകള്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറും

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് കോച്ചുകള്‍ ആന്ധ്രയിലെ ശ്രീസിറ്റിയില്‍ ഇന്നു രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മന്ത്രി ആര്യാടന്‍ മുഹമ്മദിന് കോച്ചുകളുടെ താക്കോല്‍ കൈമാറും. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, എം.ഡി. മങ്കു സിങ്, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് പ്രത്യേക ട്രെയ്‌ലറുകളിലാണ് ഇവ കൊച്ചിയിലത്തെിക്കുക. 12 ദിവസത്തിനകം ട്രെയ്‌ലറുകള്‍ കൊച്ചിയിലത്തെും. മുട്ടം യാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം പരീക്ഷണ ഓട്ടത്തിന് തയാറാക്കും. സൂചകങ്ങളും ഡിസ്പ്‌ളേ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കും. മാര്‍ച്ചിലാണ് ആന്ധ്രപ്രദേശ് ശ്രീസിറ്റിയിലെ പ്‌ളാന്റില്‍ അല്‍സ്റ്റോം കൊച്ചി മെട്രോ കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്. ഓരോ കോച്ചിനും 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. 250 പേര്‍ക്ക് യാത്ര ചെയ്യാം.
രാജ്യത്ത് മെട്രോകള്‍ക്കായി നിര്‍മിച്ചവയില്‍ ഏറ്റവും ആധുനിക കോച്ചാണിത്. കോച്ചുകള്‍ ഡിസംബര്‍ പകുതിയോടെ കൊച്ചിയില്‍ എത്തിച്ച് ജനുവരിയില്‍ പരീക്ഷണ ഓട്ടം തുടങ്ങാനായിരുന്നു ആദ്യം പദ്ധതി. എന്നാല്‍, ചെന്നൈയിലെ വെള്ളപ്പൊക്കം കോച്ചുകളുടെ കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു.

Top