കൊച്ചി: സിനിമകളെ മുന്‍ധാരണയോടെ സംഘടനാ തലത്തില്‍ പിന്തുണയ്ക്കരുതെന്ന് എസ് എഫ് ഐയ്ക്ക് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം.പാര്‍ട്ടി വിരുദ്ധ ചിത്രമായ മെക്‌സിക്കന്‍ അപാരതയ്ക്ക് പ്രദേശിക സംഘടനാ തലത്തില്‍ നല്‍കിയ പിന്തുണ രാഷ്ട്രീയമായി എസ് എഫ് ഐയെ ദേശിയതലത്തില്‍ പോലും നാണം കെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ വലതുപക്ഷ ചിത്രത്തിനുവേണ്ടി കേരളത്തിലെ കാംപസുകളിലും സോഷ്യല്‍ മീഡിയയിലും എസ് എഫ് ഐ നടത്തിയത് വന്‍ പ്രചരണങ്ങളായിരുന്നു.
ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ ഹിറ്റാക്കുന്നതിലേക്കും ഈ പ്രചരണം നയിച്ചു. എസ് എഫ് ഐയെ പേരെടുത്ത പറഞ്ഞ് സമൂഹ മധ്യത്തില്‍ ഇടിച്ചുതാഴ്ത്തുന്ന ചിത്രത്തിനുവേണ്ടി പലയിടങ്ങിളും എസ് എഫ് ഐ പരസ്യമായി രംഗത്തെത്തി. തെറ്റു മനസിലാക്കി തിരുത്തലിന് തയ്യാറാകാതെ ചിത്രത്തെ എസ് എഫ് ഐ ഏറെറടുത്തതോടെ നേതാക്കള്‍ തന്നെ പരസ്യമായി മെകസിക്കന്‍ അപാരതയെ തള്ളിപറഞ്ഞതോടെയാണ് കാര്യങ്ങള്‍ താഴെ തട്ടിലും പിടികിട്ടിയത്.
ഇതോടെ സിനിമ നേരെ താഴോട്ട് പോരുകയും ചെയ്തു. ഇടതു പക്ഷ അനുകൂലമെന്ന് വ്യാജ പ്രചരണം സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള നീക്കം സിനിമാ നിര്‍മാതാക്കള്‍ക്ക് വിജയം നേടി കൊടുക്കുകയും ചെയ്തു. എസ് എഫ് ഐക്കാകട്ടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടിവന്നു. മെകസിക്കന്‍ അപാരത അപാകതയാണെന്ന് തിരച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലാണ് എസ് എഫ് ഐയുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പാര്‍ട്ടി ബുദ്ധിജീവികള്‍വരെ വിമര്‍ശനമുന്നയിച്ചു.
സ്വന്തം സഹപ്രവര്‍ത്തകനെ രക്തസാക്ഷിയാക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന പാര്‍ട്ടി നേതാവും അക്രമവും തീവെപ്പും നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനവുമാണ് മെക്‌സിക്കന്‍ അപാരതയില്‍ എസ് എഫ് ഐ ചിത്രികരിക്കുന്നത്. ഇനിയും തുടര്‍ച്ചയായി വരുന്ന സിനിമകളെ ഇടതു ആഭിമുഖ്യത്തിന്റെ പേരില്‍ മുന്‍ധാരണയോടെ പ്രചരണം ഏറ്റെടുക്കെരുതെന്നാണ് എസ് എഫ് ഐ കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മലയാളത്തില്‍ തുടര്‍ച്ചയായി നിരവധി ചിത്രങ്ങളാണ് ഇടതുപേരില്‍ ഇറങ്ങാനിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തെ അപകീര്‍ത്തിപെടുത്തുന്നതാണോ വിമര്‍ശിക്കുന്നതാണോ പിന്തുണയ്ക്കുന്നതാണോ എന്ന് പോലും അറിയാതെ വെറും പേരിന്റെ ഭാഗമായി പിന്തുണ നല്‍കുന്നത് സംഘടനയെ അപഹാസ്യമാക്കിമാറ്റുമെന്ന തിരിച്ചറിവിലാണ് എസ് എഫ് ഐ