മെക്സിക്കോയിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് സുഷമ സ്വരാജ്

ഭൂകമ്പം തകർത്തെറിഞ്ഞ മെക്സിക്കോയിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെക്സിക്കോയിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചെന്നും, ഇന്ത്യൻ പൗരൻമാരുടെ സുരക്ഷക്കായി വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. മെക്സിക്കോയെ ഭീതിയിലാഴ്ത്തിയ ഭൂകമ്പത്തിൽ ഇതുവരെ 250ലേറെ പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Top