എംജി മോട്ടോർസിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ ഹെക്ടർ പ്ലസ് ജൂലൈ ഒന്നിന് വിപണിയിലെത്തും. ഹെക്‌ടറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന്‌വരി ഹെക്‌ടർ പ്ലസ് എസ്‌യുവി ആറ് സീറ്റുമായാണ് എത്തുന്നത്. ഉടൻ തന്നെ വാഹനത്തിന്റെ ഏഴ് സീറ്റ് പതിപ്പ് വിപണിയിലെത്തിക്കുമെന്ന് എംജി അറിയിച്ചിട്ടുണ്ട്.
2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഹെക്ടർ പ്ലസിനെ എംജി അവതരിപ്പിക്കുന്നത്. ഏപ്രിലിൽ വാഹനം വിപണിയിലെത്തിക്കുന്നതിനായി കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ മൂലമുണ്ടായ ലോക്ക് ഡൌൺ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ലോക്ക് ഡൌണിന് ശേഷം വാഹന വിപണി വീണ്ടും സജീവമാകുന്നതിനാലാണ് വാഹനത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത്.
അഞ്ച് സീറ്റർ എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും പ്ലസും മുന്നോട്ടു കൊണ്ടുപോകുക. സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ചുരുക്കം ചില ഡിസൈന്‍ മാറ്റങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമമാണ് ഹെക്ടര്‍ പ്ലസ്.
മൂന്ന് നിരയായതോടെ വാഹനത്തിന്റെ നീളത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 40 mm വളര്‍ച്ചയാണ് നീളത്തിലുള്ളത്. എന്നാൽ, റെഗുലര്‍ ഹെക്ടറിനുള്ള 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുമുള്ളത്. പുതിയ ഹെഡ്‌ലാമ്പ് രൂപകൽപ്പന, പുതുക്കിയ ഫ്രണ്ട് ഗ്രില്ലും റിയർ ബമ്പറുകളും, റിയർ ടെയിൽ ഗേറ്റ് ഡിസൈനിന്റെ പരിഷ്ക്കരണം എന്നിവയെല്ലാം ഹെക്ടർ പ്ലസിന് പുതുമ നൽകുന്നു.