കോട്ടയം: എം.ജി സർവകലാശാല ഫുട്‌ബോൾ ടിമിനെ അഖിൽ ജെ.ചന്ദ്രൻ നയിക്കും. അഖിൽ അടക്കം ആറു പേർ ബസേലിയസ് കോളേജ് ടീമിൽ നിന്നാണ്. ദക്ഷിണ മേഖലാ അന്തർ സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള എം.ജി ടീമിനെ തിരഞ്ഞെടുത്തപ്പോഴാണ് ബസേലിയസ് കോളേജിന് അഭിമാനിക്കാവുന്ന നിമിഷം ഉണ്ടായിരിക്കുന്നത്. നിരവധി പ്രമുഖ ഫുട്‌ബോൾ താരങ്ങളെ കേരളത്തിനു സമ്മാനിച്ച ബസേലിയസിന്റെ കരുത്തന്മാരിൽ തന്നെയാണ് എം.ജി സർവകലാശാല പ്രതീക്ഷ അർപ്പിക്കുന്നത്.
എം.ജി സർവകലാശ തന്നെ ആതിഥ്യമരുളുന്ന ദക്ഷിണ മേഖലാ പുരുഷ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലാണ് നടക്കുന്നത്. ദക്ഷിണമേഖലയിൽ നിന്നുള്ള 92 ഓളം ടീമുകൾ പങ്കെടുക്കുന്ന ഫുട്‌ബോൾ മാമാങ്കം ജനുവരി അഞ്ചു മുതലാണ് നടക്കുന്നത്.
ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിന് ശേഷം നടക്കുന്ന ഓൾ ഇന്ത്യ മത്സരങ്ങൾക്കും എം.ജി സർവകലാശാല തന്നെയാണ് ആതിഥ്യം അരുളുന്നത്. ജനുവരി 12 മുതൽ 16 വരെയാണ് മത്സരങ്ങൾ നടക്കുക.
ടീം ഇങ്ങനെ –
അഖിൽ ജെ.ചന്ദ്രൻ, ഗിഫ്റ്റി, സഹദ്, സാലിം, റോഷൻ, നിധിൻ (ബസേലിയസ് കോളേജ്, കോട്ടയം), സലാഹുദീൻ, ക്രിസ്തുരാജ്, അഖിൽ കെ.ആദിൽ, ഡെലൻ, അജ്‌സൽ (എം.എ കോളേജ് , കോതമംഗലം), നിംഷാദ്, ഹരിശങ്കർ, ഫാഹിസ്, ബിബിൻ, സോയൽ, അതുൽ (മഹാരാജാസ് കോളേജ്, എറണാകുളം), അജയ് അലക്‌സ്, അർജുൻ വി (നിർമ്മല കോളേജ്, മൂവാറ്റുപുഴ.
കോച്ച് – മിൽട്ടൺ ആന്റണി.
അസി.കോച്ച് – ഹാരി ബെന്നി
മാനേജർ – ഡോ.ബിജു തമ്പി.
ഫിസിയോ – ഡോ.ബിബിൻ