യുവ നടിമാരില്‍ ശ്രദ്ധേയയായ മിയ ആദ്യമായി മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മിയ അഭിനയിക്കുന്നത്. നേരത്തേ അനാര്‍ക്കലി എന്ന സിനിമയില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ മിയ വീണ്ടും ഡോക്ടറാകുന്നു. മമ്മൂട്ടിയുടേയും സ്‌നേഹയുടെയും ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തില്‍ സഹായിക്കുന്ന കഥാപാത്രമായിട്ടാണ് താന്‍ സിനിമയില്‍ എത്തുന്നതെന്നും സിനിമയെ കുറിച്ച് കൂടുതല്‍ പറയാനാകില്ലെന്നും മിയ വ്യക്തമാക്കി. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരമായിട്ടാണ് മിയ ഇതിനെ വിലയിരുത്തുന്നത്.ഇതിന് മുന്‍പ് പൃഥ്വിരാജ് നായകനായ ‘അനാക്കര്‍ലി’ എന്ന ചിത്രത്തില്‍ ഡോ. ഷെറിന്‍ ജോര്‍ജ്ജ് എന്ന ശക്തമായ ഒരു ഡോക്ടര്‍ കഥാപാത്രത്തെ മിയ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രം മിയയ്ക്ക് ഏറെ ജനശ്രദ്ധ നേടി കൊടുത്തിരുന്നു. അതിന് ശേഷം മിയ ഡോക്ടറായി എത്തുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഫാദര്‍’.
മമ്മൂട്ടിയും, സ്നേഹയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര കഥാപാത്രങ്ങളോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍.
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് . ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . റോബിരാജ് വര്‍ഗീസ് ഛായാഗ്രഹണവും,എഡിറ്റിങ്- നൗഫല്‍ അബ്ദുള്ളയും നിര്‍വഹിക്കുന്നു.നേരത്തേ മമ്മൂട്ടിയുമായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് ആദ്യമാണെന്ന് മിയ തന്നെ പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള വലിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണെന്നും താരം പറഞ്ഞു. അവരുടെ കാലത്ത് അഭിനയ രംഗത്ത് ഉണ്ടായിരിക്കുന്നത് തന്നെ വലിയ കാര്യമായിട്ടാണ് താരം വ്യക്തമാക്കുന്നത്. വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന സിനിമയില്‍ ആണ് ഇതിന് മുമ്പ് മിയയെ കണ്ടത്