ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണ്; അച്ഛനായ വിവരം ആരാധകരെ അറിയിച്ച് മൈക്കല്‍ ഫെല്‍പ്‌സ്

കാന്‍ബറ: തനിക്ക് വീണ്ടും കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ താനാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫെല്‍പ്‌സ് താന്‍ അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്. ബെക്കറ്റ് റിച്ചാര്‍ഡ് ഫെല്‍പ്‌സ് എന്നാണ് കുഞ്ഞിന്റെ പേര്. ‘മാജിക്കല്‍ മൊമെന്റ്‌സ് എന്നാണ് കുഞ്ഞിന്റെ വരവിനെ ഫെല്‍പ്‌സ് വിശേഷിപ്പിച്ചത്. നിക്കോളേയും ഞാനും ബെക്കറ്റ് റിച്ചാഡിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നാല് പേരടങ്ങുന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ കുടുംബം ഫെല്‍പ്‌സ് പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ താന്‍ അടുത്ത കുഞ്ഞിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഫെല്‍പ്‌സ് ആരാധകരെ അറിയിച്ചിരുന്നു. 2016 ലെ റിയോ ഒളിമ്പിക്‌സോടെയാണ് മൈക്കില്‍ ഫെല്പ്‌സ് കായികജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സ് മെഡലുകള്‍(28) സ്വന്തമാക്കിയ താരം എന്ന ഖ്യാതിയുമായിട്ടായിരുന്നു മൈക്കല്‍ ഫെല്പ്‌സ് വിടവാങ്ങിയത്. ഇതിഹാസങ്ങള്‍ പലരും വന്ന് പോയെിട്ടുണ്ടെങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ മൈക്കല്‍ ഫെല്‍പ്‌സ് അവര്‍ക്കെല്ലാം മുകളിലാണ്. 28 സ്വര്‍ണമെന്ന റെക്കോര്‍ഡ് മറികടക്കാന്‍ സമീപകാലത്തൊന്നും ആര്‍ക്കും കഴിഞ്ഞേക്കില്ല.

Top