മോസ്കോ: ഇന്ത്യക്ക് നേരെ യുദ്ധ സന്നാഹമൊരുക്കുന്ന ചൈനക്ക് ഭീഷണിയായി റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ യുദ്ധവിമാനമായ മിഗ്-35 ഉടന്‍ ഇന്ത്യയില്‍ എത്തും. മിഗ്-35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു വില്ക്കാന് മിഗ് കോര്പ്പറേഷന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. മിഗ് കോര്‍പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.മിഗ്-35 വിമാനങ്ങള്‍ കഴിഞ്ഞ ജനുവരിയിലാണ് അവതരിപ്പിച്ചത്. മിഗ്-35 വില്ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായും ടെന്‍ഡര്‍ സമര്‍പ്പിച്ചതായും സിഇഒ വ്യക്തമാക്കി.
നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യങ്ങളെക്കുറിച്ചുള്ള ധാരണ കിട്ടേണ്ടതുണ്ടെന്നും ആ തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും സിഇഒ പറഞ്ഞു.എപ്പോഴും പുതിയ വിമാനം അവതരിപ്പിക്കുമ്ബോള്‍ മിഗ് ആദ്യം പരിഗണിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇപ്പോള്‍ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. മിഗ്-35ന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നതെന്നും മിഗ് കോര്പറേഷന് സിഇഒ പറഞ്ഞു. മിഗ് 35ന്റെ ഒരു യൂണിറ്റിന് ഏതാണ്ട് 2600 കോടി രൂപ ചെലവ് വരുമെന്നാണു കണക്കു കൂട്ടല്‍.