സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആദ്യ രാത്രിയിൽ കുരുമുളക് പൊടിച്ചിട്ട്, ചെറു ചൂടിൽ എരിവുള്ള പാലുമായി എത്തിയാൽ നവ ദമ്പതിമാരുടെ ആദ്യ രാത്രി ഗംഭീകമാക്കാമെന്നു പഠനം. ചൈന്നെയിലെ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥികൾ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിവാഹരീതിയിൽ ഏറെ പ്രധാനപ്പെട്ടതാണ് ആദ്യരാത്രിയിൽ മണിയറയിൽ പാലുമായി പോകുന്നത്.
ആദ്യരാത്രിയിൽ വധു ഒരു ഗ്ലാസ് പാലുമായി മണിയറയിൽ എത്തുന്ന രീതിയാണ് പലയിടങ്ങളിലും അനുവർത്തിച്ചു പോരുന്നത്. എന്നാൽ ഈ പാലിൽ എന്തു ചേർക്കുന്നു എന്ന് അനുസരിച്ചായിരിക്കും അന്നത്തെ അനുഭവമെന്നാണ് ചെന്നൈയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചിലർ പാലിൽ പഞ്ചസാര ചേർക്കും മറ്റു ചിലർ കുങ്കുമപ്പു ചേർക്കും പാലിൽ മഞ്ഞൾ ചേർത്തു നൽകുന്ന സ്ഥലങ്ങളും ഉണ്ട്. എന്നാൽ പാലിൽ കുരുമുളകു ചേർത്തു തിളപ്പിച്ചു നൽകിയാലോ… ഒരോന്നിന്റെയും ഫലങ്ങൾ വ്യത്യസ്തമായിരിക്കും. പാലിൽ പഞ്ചസാര ചേർത്തു നൽകിയാൽ താൽക്കാലിക ഊർജം ലഭിക്കും. പഞ്ചസാര ആരോഗ്യത്തിനു നല്ലതല്ല എങ്കിലും കിടപ്പറയിൽ ഊർജം ലഭിക്കാൻ ഇതു നല്ലതാണ്.
മഞ്ഞൾപ്പൊടി പെരിഞ്ചിരകം കുരുമുളക് എന്നിവ ഒരുമിച്ചു ചേർത്തു തിളപ്പിച്ചു നൽകിയാൽ രോഗപ്രതിരോധശേഷി വർധിക്കും. അറേഞ്ച്മാരേജാണെങ്കിൽ മസാലകൾ ചേർത്തു തിളപ്പിച്ച പാലാണു നല്ലത്. ഇതു ദമ്പതികൾക്കിടയിലെ അപരിചിതത്വം കുറയ്ക്കാൻ സഹായിക്കും.
കുങ്കുമപ്പൂ പെരിഞ്ചീരകം എന്നിവ ചേർത്തു തിളപ്പിച്ച പാൽ ആദ്യരാത്രിയിൽ ദമ്പതികൾ കുടിച്ചാൽ റിലാക്‌സ് ചെയ്യാൻ സഹായിക്കും. ഇത് നല്ല മൂഡും നൽകും. കുരുമുളക്, ബദാം എന്നിവ ഇട്ടു തിളപ്പിക്കുന്ന പാൽ ദമ്പതികൾ ആദ്യ രാത്രിയിൽ കുടിച്ചാൽ ഇതു ലൈംഗിക വികാരങ്ങളെ ഉണർത്താൻ സഹായിക്കുമത്രെ. പുരുഷന്റെ കിടപ്പറയിലെ പ്രകടനം മികച്ചതാക്കാനും ഇതു നല്ലതാണ്.