ഇടപാടുകാരെ വധിക്കുന്ന മിനിമം ബാലന്‍സ്​ ?​ വ്യക്​തത വരുത്തി എസ്​.ബി.​ഐ

ന്യൂഡല്‍ഹി:മിനിമം ബാലസ് സംബന്ധിച്ച്  കൂടുതല്‍ വ്യക്തത വരുത്തി എസ്.ബി.െഎ . മിനിമം ബാലന്‍സ് കുറവുണ്ടാകുേമ്പാള്‍ എത്ര രൂപയാണ് നല്‍േകണ്ടതെന്ന കാര്യത്തിലാണ് എസ്.ബി.െഎ വ്യക്തത വരുത്തിയത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ട് ഉടമകള്‍ 5,000 രൂപയാണ് മിനിമം ബാലന്‍സായി നില നിര്‍ത്തേണ്ടത്.  ഇതിലുണ്ടാവുന്ന കുറവ് 50 ശതമാനം വരെയാണെങ്കില്‍ 50 രൂപ പിഴ നല്‍കണം. അതായത് 2500 രൂപ മുതല്‍ 5000 രൂപയിലും താഴെ വരെയാണ് ബാലന്‍സെങ്കില്‍ 50 രൂപ പിഴ. ബാലന്‍സ് 1,250തിനും 2,500നും ഇടയിലാണെങ്കില്‍ 75 രൂപയും 1,250 രൂപയില്‍ താഴെയാണെങ്കില്‍ 100 രൂപയും പിഴ നല്‍കണം.

നഗര പ്രദേശങ്ങളില്‍ 3000 രൂപയില്‍ ബാലന്‍സ് താഴ്ന്നാല്‍ 40 രൂപയും 1,500 രൂപയില്‍ താഴ്ന്നാല്‍ 60 രൂപയും 750 രൂപയില്‍ താഴ്ന്നാല്‍ 80 രൂപയും പിഴ നല്‍കണം. ചെറുകിട നഗരങ്ങളില്‍ 2,000 രൂപയില്‍ താഴ്ന്നാല്‍ 25 രൂപയും 1,000 രൂപയില്‍ താഴ്ന്നാല്‍ 50 രൂപയും 500 രൂപയില്‍ താഴ്ന്നാല്‍ 75 രൂപയും നല്‍കണം. ഗ്രാമീണ മേഖലയില്‍ 1000 രൂപയാണ് മിനിമം ബാലന്‍സായി വേണ്ടത്.  ഇതില്‍ കുറവുണ്ടായാല്‍ 20 രൂപയാണ് കുറഞ്ഞ പിഴ. ബാലന്‍സ് 500 രൂപയിലും താഴ്ന്നാല്‍ 30 രൂപയും 250 രൂപയിലും താഴ്ന്നാല്‍ 50 രൂപയും പിഴ നല്‍കണം.എന്നാല്‍ ചെറുകിട നിക്ഷേപത്തിനുള്ള അക്കൗണ്ടുകള്‍, ശമ്പള അക്കൗണ്ടുകള്‍, പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന പ്രകാരം ഒാപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ എന്നിവയില്‍ മിനിമം ബാലന്‍സ് എന്ന നിബന്ധന എസ്.ബി.െഎ മുന്നോട്ട് വെച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top