മന്ത്രിയുടെ ചെരുപ്പിനു രക്ഷയില്ല; മോഷണം പോയ്ത സ്‌കൂൾ മുറ്റത്തു നിന്നും

സ്വന്തം ലേഖകൻ

കാസർകോട്: പോലീസും നൂറുകണക്കിന് ആളുകളും ഉണ്ടായിട്ടും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വിലയേറിയ ചെരുപ്പ് മോഷണം പോയി. നീലേശ്വരം എൻ.കെ.ബി.എം. എ.യു.പി. സ്‌കൂളിൽ നടന്ന നന്മ’ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് മന്ത്രിയുടെ വിലയേറിയ ചെരുപ്പ് കള്ളന്റെ കാലുകളിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പത്ത് മണിയോടെതന്നെ നീലേശ്വരം ദേശീയപാതയോരത്തെ സമ്മേളനസ്ഥലത്ത് മന്ത്രി എത്തിയിരുന്നു. സംഘാടകരും പാർട്ടി നേതാക്കളും മന്ത്രിയെ സ്‌കൂൾ ഓഫീസ് മുറിയിലേക്ക് ആനയിച്ചു. ഓഫീസിനകത്ത് കയറുമ്പോൾ വിദ്യാലയമെന്ന പരിഗണന നൽകി അദ്ദേഹം ചെരുപ്പ് പുറത്തുവെച്ചശേഷമാണ് ഓഫീസിനകത്ത് കടന്നത്. സ്‌കൂളാണല്ലോ, ചെരുപ്പ് ആരു കൊണ്ടുപോകാനാണ്. മന്ത്രി കരുതിയത് ഇത്രമാത്രം.

നന്മ’ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി പുറത്തിറങ്ങിയ മന്ത്രി ഞെട്ടി. ചെരുപ്പ് കാണാനില്ല. കുറേ തിരഞ്ഞെങ്കിലും കണ്ടാത്താനായില്ല. ഒടുവിൽ ചെരുപ്പിടാതെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിൽ എത്തിയത്. വിവിഐപിയുടെ ചെരുപ്പ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആരെങ്കിലും മാറി ഉപയോഗിച്ചിട്ടുണ്ടങ്കിൽ തിരിച്ചെത്തിക്കണമെന്ന് മൈക്കിലൂടെ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സിപിഐ പ്രവർത്തകർ പുതിയ ചെരുപ്പ് വാങ്ങി നല്കിയാണ് മന്ത്രിയെ യാത്രയാക്കിയത്. ഇനിയൊരിടത്തും ചെരുപ്പ് ഊരിയിടില്ലെന്ന പ്രതിജ്ഞയെടുത്താണ് മന്ത്രി മടങ്ങിയതെന്നാണ് അണികൾ പറഞ്ഞുനടക്കുന്നത്.

Top